അണ്ണാ ഡിഎംകെയിൽ നിന്നും കൂറുമാറി ടിവികെയെ പിന്തുണച്ച എംഎൽഎമാരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തരുത് ; വിജയ്‌ക്ക് മുന്നറിയിപ്പുമായി കോൺഗ്രസ് നേതാവ് കാർത്തി ചിദംബരം
തമിഴ്നാട് രാഷ്ട്രീയത്തിൽ നാടകീയ നീക്കങ്ങൾ തുടരുന്നതിനിടെ, ടിവികെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ വിജയ്‌ക്ക് മുന്നറിയിപ്പുമായി കോൺഗ്രസ്.അണ്ണാ ഡിഎംകെയിൽ നിന്നും കൂറുമാറി ടിവികെയെ പിന്തുണച്ച എംഎൽഎമാരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തരുതെന്ന് കോൺഗ്രസ് നേതാവ് കാർത്തി ചിദംബരം ആവശ്യപ്പെട്ടു. വിജയിന്റെ രാഷ്ട്രീയ പ്രതിച്ഛായക്ക് ഇത് വലിയ രീതിയിലുള്ള കളങ്കമുണ്ടാക്കുമെന്നാണ് കാർത്തിയുടെ നിരീക്ഷണം. അണ്ണാ ഡിഎംകെയിൽ നിന്നുള്ള നേതാക്കൾ ടിവികെ മന്ത്രിസഭയിൽ ഇടംപിടിക്കാൻ സമ്മർദം ചെലുത്തുന്ന സാഹചര്യത്തിലാണ് പ്രതികരണം.
വിജയ് സർക്കാരിന്റെ സുസ്ഥിരമായ നിലനിൽപ്പിന് കോൺഗ്രസിന്റെയും മറ്റ് സഖ്യകക്ഷികളുടെയും പിന്തുണ മാത്രം മതിയെന്ന് കാർത്തി ചിദംബരം വ്യക്തമാക്കി. അഞ്ച് വർഷം പൂർത്തിയാക്കാൻ അണ്ണാ ഡിഎംകെ വിമതരുടെ ആവശ്യമില്ലെന്നും, മാറ്റത്തിനായി വോട്ട് ചെയ്ത ജനങ്ങളെ വഞ്ചിക്കുന്ന തീരുമാനങ്ങൾ വിജയിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടിവികെ സർക്കാർ വിശ്വാസവോട്ട് നേടിയതിന് പിന്നാലെ തമിഴ്നാട് രാഷ്ട്രീയത്തിൽ ചേരിതിരിവ് ശക്തമാവുകയാണ്.
.jpg)

