അനിരുദ്ധ് രവിചന്ദറും കാവ്യ മാരനും വിവാഹിതരാകുന്നു;തീയതി പുറത്തുവിട്ട് തെലങ്കാന മുഖ്യമന്ത്രി
അനിരുദ്ധ് രവിചന്ദറും കാവ്യ മാരനും വിവാഹിതരാകുന്നു
ചെന്നൈ: സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും സൺറൈസേഴ്സ് ഹൈദരാബാദ് സിഇഒ കാവ്യ മാരനും വിവാഹിതരാകുന്നു.തെലങ്കാന മുഖ്യമന്ത്രിയുടെ ഓഫീസാണ് ഔദ്യോഗികമായി ഈ വാർത്ത പുറത്തുവിട്ടത്..
സൺ ഗ്രൂപ്പ് ചെയർമാൻ കലാനിധി മാരനും അദ്ദേഹത്തിന്റെ ഭാര്യ കാവേരി മാരനും മുഖ്യമന്ത്രി രേവന്ദ് റെഡ്ഡിയെ ജൂബിലി ഹിൽസിലുള്ള അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിക്കുകയും അവരുടെ മകൾ കാവ്യ മാരന്റെ വിവാഹ വിരുന്നിലേക്ക് ക്ഷണിക്കുകയും ചെയ്തു. അനിരുദ്ധ് രവിചന്ദറിന്റെയും കാവ്യയുടേയും വിവാഹത്തോടനുബന്ധിച്ച് നടക്കുന്ന വിരുന്ന് നവംബർ 21-ന് ചെന്നൈയിൽ നടക്കും”. -എക്സ് അക്കൗണ്ടിൽ പറയുന്നു.
കാവ്യ മാരന്റെയും അനിരുദ്ധ് രവിചന്ദറിന്റെയും വിവാഹ സൽക്കാരം നവംബർ 21-ന് ചെന്നൈയിൽ വെച്ച് നടക്കുമെന്ന് കുറിപ്പിൽ വ്യക്തമാക്കുന്നു.കുറച്ചുകാലമായി ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ സജീവമായിരുന്നു
.jpg)


