അയൽവീട്ടിൽ പോയതിന്റെ ദേഷ്യം; കുട്ടിയെ ശ്വാസംമുട്ടിച്ചുകൊന്ന് പിതാവ്

kottayam-crime
kottayam-crime

ലഖ്നൗ : ഉത്തർപ്രദേശിലെ സിതാപുരിൽ അഞ്ച് വയസുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി മൃതശരീരം വെട്ടി കഷ്ണങ്ങളാക്കിയ പിതാവ് അറസ്റ്റിൽ. അഞ്ച് വയസുകാരിയായ മകൾ താനിയെയാണ് പിതാവ് മോ​ഹിത് കൊലപ്പെടുത്തിയത്. മോഹിതുമായി തർക്കം നിലനിൽക്കുന്ന അയൽവാസിയുടെ വീട്ടിൽ കുഞ്ഞ് പോയതിനെ തുടർന്നുണ്ടായ ദേഷ്യത്തിലാണ് ഇയാൾ കുട്ടിയെ കൊലപ്പെടുത്തിയെതെന്ന് പൊലീസ് പറഞ്ഞു.

ഫെബ്രുവരി 25ന് കുട്ടിയെ വീടിനടുത്ത് നിന്ന് കാണാതായതായി കുടുംബം പരാതി നൽകിയിരുന്നു. ഇതേതുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും കുട്ടിയെ കണ്ടെത്താനായി നാല് ടീമായി തിരിഞ്ഞ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. തിരച്ചിലിനിടെ രണ്ട് ഘട്ടങ്ങളിലായി കുട്ടിയുടെ ശരീരഭാഗങ്ങൾ കണ്ടെത്തി. ഇതോടെ കുട്ടിയെ കാലപ്പെടുത്തിയതാണെന്ന് പൊലീസ് ഉറപ്പിച്ചു. സംഭവത്തിന് പിന്നാലെ മോഹിത് ഒളിവിൽ പോയിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിൽ ഇയാളെ കണ്ടെത്തുകയും പ്രതി മോഹിത് കുറ്റം സമ്മതിക്കുകയുമായിരുന്നു.

മോഹിത്തും അയൽവാസിയായ രാമുവിൻ്റെ കുടുംബവും മുമ്പ് അടുത്തബന്ധം പുലർത്തിയിരുന്നു. അവർ പലപ്പോഴും പരസ്പരം വീടുകൾ സന്ദർശിക്കുകയും ചെയ്തിരുന്നു. എന്നാൽ കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഇരു കുടുംബങ്ങളും തമ്മിൽ വഴക്കുണ്ടാവുകയും ഇതേ തുടർന്ന് ബന്ധം വഷളാവുകയും ചെയ്തു. ഇതോടെ രണ്ട് കുടുംബവും പരസ്പരം വീടുകൾ സന്ദർശിക്കാതായി. എന്നാൽ മോഹിത്തിന്റെ മകൾ തുടർച്ചയായി അയൽവാസിയുടെ വീട്ടിലേക്ക് കളിക്കാൻ പോയിരുന്നു. പിതാവ് തടയാൻ ശ്രമിച്ചിരുന്നെങ്കിലും കുട്ടി പോകുന്നത് തുടർന്നു.

സംഭവ ദിവസം അയൽവാസിയുടെ വീട്ടിൽ നിന്ന് വരികയായിരുന്ന കുട്ടിയെ ഇയാൾ ബൈക്കിൾ കയറ്റി ഒഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം കുട്ടിയുടെ മ‍‍ൃതദേഹം കഷ്ണങ്ങളാക്കി ഇയാൾ കടുക് പാടത്ത് വലിച്ചെറിയുകയായിരുന്നു. കേസ് അന്വേഷണത്തിന്റെ ഭാ​ഗമായി നൂറ് പേരെയാണ് ചോദ്യം ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

Tags