അംഗൻവാടിയില്‍ ജീവനക്കാരിയുടെ ക്രൂരത,പടിയില്‍ ഇരിക്കുന്ന കുഞ്ഞിന്റെ നെഞ്ചില്‍ ചവിട്ടി നിലത്തിട്ടു

d

ചവിട്ടേറ്റ് പടിയില്‍ നിന്ന് നിലത്ത് വീണ കുഞ്ഞിനെ മറ്റൊരു ജീവനക്കാരിയാണ് നേരെയിരിക്കാൻ സഹായിക്കുന്നത്. കുട്ടി ചവിട്ടുകൊണ്ട് വീഴുന്നത് കണ്ടെത്തിയ ഇവർ സഹപ്രവർത്തകയോടെ ചിരിച്ച്‌ പെരുമാറുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

പൻവേലി:  മഹാരാഷ്ട്രയിലെ പൻവേലിലെ അംഗൻവാടിയില്‍ പടിയില്‍ ഇരിക്കുന്ന പെണ്‍കുഞ്ഞിനെ നെഞ്ചില്‍ ചവിട്ടി നിലത്തിട്ട് അംഗൻവാടി ജീവനക്കാരി.പൻവേലിലെ നന്ദഗാവ് ഗ്രാമത്തിലെ അംഗൻവാടിയിലാണ് കുട്ടി ആക്രമണത്തിനിരയായത്.

ചവിട്ടേറ്റ് പടിയില്‍ നിന്ന് നിലത്ത് വീണ കുഞ്ഞിനെ മറ്റൊരു ജീവനക്കാരിയാണ് നേരെയിരിക്കാൻ സഹായിക്കുന്നത്. കുട്ടി ചവിട്ടുകൊണ്ട് വീഴുന്നത് കണ്ടെത്തിയ ഇവർ സഹപ്രവർത്തകയോടെ ചിരിച്ച്‌ പെരുമാറുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.വഴിപോക്കരില്‍ ഒരാള്‍ തന്റെ മൊബൈല്‍ ഫോണില്‍ പകർത്തിയ ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ എത്തിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

സംഭവത്തില്‍ നവി മുംബൈ പൊലീസ് കേസ് എടുത്തിട്ടുണ്ട്. കുട്ടികളെ സ്നേഹത്തോടെയും പരിചരണത്തോടെയും നോക്കേണ്ട ഒരു സ്ഥലത്ത് നിന്ന് ഇത്തരമൊരു സംഭവം ഉണ്ടായത് ആളുകളില്‍ വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.തൊട്ടടുത്തിരുന്ന മറ്റൊരു കുട്ടിയും പേടിച്ച്‌ കരയാൻ തുടങ്ങുന്നതും വീഡിയോയില്‍ കാണാം.

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ട സ്ഥാപനങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കാതിരിക്കാൻ കർശനമായ നിരീക്ഷണവും നടപടികളും വേണമെന്ന ആവശ്യമാണ് മാതാപിതാക്കള്‍ മുന്നോട്ട് വയ്ക്കുന്നത്.

Tags