ആന്ധ്രാപ്രദേശ് ഇന്റർ ഫലം 2026; സ്കോറുകൾ എസ്എംഎസ് വഴിയും വാട്സാപ്പ് വഴിയും അറിയാം

lap


ആന്ധ്രാപ്രദേശ് ഇന്റർമീഡിയറ്റ് വിദ്യാഭ്യാസ ബോർഡ് (BIEAP) ഒന്നാം വർഷ, രണ്ടാം വർഷ പരീക്ഷാ ഫലങ്ങൾ ഉടൻ പ്രഖ്യാപിക്കും. വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റുകൾക്ക് പുറമെ എസ്എംഎസ്, വാട്സാപ്പ് സൗകര്യങ്ങൾ വഴിയും ഫലം വേഗത്തിൽ അറിയാൻ സാധിക്കും.

ഫലം പരിശോധിക്കേണ്ട വെബ്‌സൈറ്റുകൾ

വിദ്യാർത്ഥികൾക്ക് താഴെ പറയുന്ന പോർട്ടലുകളിൽ നിന്ന് ലോഗിൻ വിവരങ്ങൾ (റോൾ നമ്പർ, ജനനത്തീയതി) നൽകി മാർക്ക്ഷീറ്റുകൾ ഡൗൺലോഡ് ചെയ്യാം.

resultsbie.ap.gov.in

bie.ap.gov.in

Also Read: ജെഇഇ മെയിൻ 2026; എൻഐആർഎഫ് റാങ്കിംഗിൽ മുന്നിലുള്ള മികച്ച 10 എൻഐടികൾ

ഫലം എസ്എംഎസ് വഴി നേടാൻ

ഇന്റർനെറ്റ് സൗകര്യമില്ലാതെ തന്നെ 56263 എന്ന നമ്പറിലേക്ക് താഴെ പറയുന്ന രീതിയിൽ സന്ദേശം അയച്ച് ഫലം അറിയാം.

11-ാം ക്ലാസ് (First Year),AP1 Registration Number,56263

12-ാം ക്ലാസ് ജനറൽ (Second Year), APGEN2 Registration Number,56263

12-ാം ക്ലാസ് വൊക്കേഷണൽ, APVOC2 Registration Number,56263

വാട്ട്‌സ്ആപ്പ് വഴി ഫലം അറിയാൻ

ഇത്തവണ വാട്സാപ്പ് വഴിയും ഫലം ലഭ്യമാണ്. ഇതിനായി താഴെ പറയുന്ന ഘട്ടങ്ങൾ പാലിക്കുക:

9552300009 എന്ന ‘മന മിത്ര’ വാട്സാപ്പ് നമ്പർ സേവ് ചെയ്യുക.

ഈ നമ്പറിലേക്ക് “Hi” എന്ന് സന്ദേശം അയക്കുക.

തുടർന്ന് ലഭിക്കുന്ന ഓപ്ഷനുകളിൽ നിന്ന് ‘Results’ തിരഞ്ഞെടുത്ത് ലോഗിൻ വിവരങ്ങൾ നൽകുക.

Tags