കുട്ടികളിലെ സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തും,ആന്ധ്ര സർക്കാർ

mobile phone uses

രാജ്യത്താദ്യം കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിക്കുന്നത്, കർണാടകയാണ്. മൊബൈല്‍ ഫോണ്‍ ഉപയോഗം വർധിച്ചതിന്‍റെ പ്രതികൂല ഫലങ്ങള്‍ തടയുന്നതിനും കുട്ടികളുടെ മാനസികാരോഗ്യവും പെരുമാറ്റവും ലക്ഷ്യംവെച്ചാണ് നടപടി.

കർണാടക സ‍‍‍ർക്കാറിന് പിന്നാലെ 13 വയസിന് താഴെയുള്ള കുട്ടികളില്‍ സോഷ്യല്‍മീഡിയ നിയന്ത്രണമേർപ്പെടുത്താൻ ആന്ധ്രാ പ്രദേശ് തീരുമാനിച്ചു. 16 വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്കാണ് കർണാടക സർക്കാർ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കുട്ടികളിലെ മാനസികാരോഗ്യം ഉറപ്പുവരുത്താനും വായനയിലേക്ക് തിരികെ കൊണ്ടുവരാനും ലക്ഷ്യമിട്ടാണ് പ്രഖ്യാപനം.

tRootC1469263">

രാജ്യത്താദ്യം കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിക്കുന്നത്, കർണാടകയാണ്. മൊബൈല്‍ ഫോണ്‍ ഉപയോഗം വർധിച്ചതിന്‍റെ പ്രതികൂല ഫലങ്ങള്‍ തടയുന്നതിനും കുട്ടികളുടെ മാനസികാരോഗ്യവും പെരുമാറ്റവും ലക്ഷ്യംവെച്ചാണ് നടപടി.

90 ദിവസത്തിനകം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വ്യക്തമാക്കി. നിയമസഭയിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഐടി മന്ത്രി ലോകേഷ് നായിഡുവിന്റെ നേതൃത്വത്തില്‍ ഇതിനായി സമിതിയെ രൂപീകരിച്ചു. മെറ്റ, എക്സ്, ഗൂഗിള്‍, ഷെയർചാറ്റ് എന്നീ കമ്പനികളുമായി ഇതുമായി ബന്ധപ്പെട്ട് സർക്കാർ ചർച്ച നടത്തി.

Tags