രണ്ടാമത്തെ പ്രസവം മുതല്‍ 25000 രൂപ സഹായം, പദ്ധതിയുമായി ആന്ധ്ര സര്‍ക്കാര്‍
മൂന്നാമത്തെ കുട്ടിക്ക്, അഞ്ച് വയസ്സ് വരെ പ്രതിമാസം 1,000 രൂപയും അധിക പോഷകാഹാര പ്രോത്സാഹനവും, പൊതു/റെസിഡൻഷ്യല്‍ സ്കൂളുകളില്‍ 18 വയസ്സ് വരെ സൗജന്യ വിദ്യാഭ്യാസവും വെല്‍നസ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യും.
കഴിഞ്ഞ ദിവസം പുറത്തിറക്കിയ ജനസംഖ്യാ മാനേജ്മെന്റ് നയത്തിന്റെ കരടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മൂന്നാമത്തെ കുട്ടിക്ക്, അഞ്ച് വയസ്സ് വരെ പ്രതിമാസം 1,000 രൂപയും അധിക പോഷകാഹാര പ്രോത്സാഹനവും, പൊതു/റെസിഡൻഷ്യല്‍ സ്കൂളുകളില്‍ 18 വയസ്സ് വരെ സൗജന്യ വിദ്യാഭ്യാസവും വെല്‍നസ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യും.
tRootC1469263">ജനനനിയന്ത്രണ പദ്ധതികള്‍ക്കുള്ള സഹായം നിർത്തലാക്കാനും ജനസംഖ്യാ സംരക്ഷണത്തിന് നല്‍കുന്ന സഹായം 50 ശതമാനത്തില്‍ താഴെയാക്കാനും പറയുന്നു. ആന്ധ്രാപ്രദേശിന്റെ ടിഎഫ്‌ആർ 1992-93 ല്‍ 3.0 ല്‍ നിന്ന് ഇപ്പോള്‍ 1.5 ആയി കുറഞ്ഞു. 2047 ആകുമ്പോഴേക്കും 60 വയസ്സിനു മുകളിലുള്ളവരുടെ എണ്ണം മൊത്തം ജനസംഖ്യയുടെ നിലവിലെ 10 ശതമാനത്തില്‍ നിന്ന് 23 ശതമാനമായി ഉയരുമെന്ന് സർക്കാർ കണക്കാക്കുന്നു.
1993-ല്‍ 3.0 ആയിരുന്ന ടിഎഫ്‌ആർ (ടോട്ടല്‍ ഫെർട്ടിലിറ്റി റേറ്റ്) 1.5 ആയി കുറഞ്ഞതില്‍ ആശങ്ക പ്രകടിപ്പിച്ച മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു , വ്യാഴാഴ്ച സംസ്ഥാന നിയമസഭയില്‍ ജനസംഖ്യാ മാനേജ്മെന്റിന്റെ കരട് നയം അവതരിപ്പിച്ചു. ജനസംഖ്യാ ഇടിവ് ജപ്പാൻ, ദക്ഷിണ കൊറിയ, ഇറ്റലി എന്നിവിടങ്ങളിലെ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും യുവാക്കളുടെ ലഭ്യതക്കും വളർച്ചക്കും ഭീഷണിയാകുമെന്നും മുന്നറിയിപ്പ് നല്‍കി
.jpg)


