അടുത്ത 24 മണിക്കൂറിനുള്ളിൽ ആന്തമാൻ കടലിൽ, കേരളത്തിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യത

google news
rain

കോഴിക്കോട്: അടുത്ത 24 മണിക്കൂറിനുള്ളിൽ കാലവർഷം നിക്കോബർ ദ്വീപ് സമൂഹം, തെക്കൻ ആന്തമാൻ കടൽ, തെക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടി, മിന്നൽ, കാറ്റോട് കൂടിയ മഴക്ക് സാധ്യതയുണ്ട്.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം മലയോര പ്രദേശങ്ങൾ ഒഴികെയുള്ള ജില്ലകളിൽ ഇന്ന് ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥക്ക് സാധ്യതയുണ്ട്.

കാലവർഷം ഇത്തവണ കേരളത്തിൽ ജൂൺ നാലിന് എത്തിയേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. പതിവിലും നാല് ദിവസം വൈകിയായിരിക്കും മൺസൂൺ എത്തുക. സാധാരണയായി ജൂൺ ഒന്നിനാണ് കേരളത്തിൽ കാലവർഷം ആരംഭിക്കുക. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ സാധാരണ രീതിയിൽ ജൂൺ ഒന്നിന് കാലവർഷം ആരംഭിച്ചത് ഒരുതവണ മാത്രമാണ്. 2018-ലും 2022-ലും കാലവർഷം നേരത്തെ എത്തിയിരുന്നു. 2019-ലും 2021-ലും വൈകിയായിരുന്നു സംസ്ഥാനത്ത് കാലവർഷം ആരംഭിച്ചത്.

Tags