മണിക്കൂറുകള്‍ നീണ്ട കാര്‍ യാത്ര ; വാടക ആവശ്യപ്പെട്ട ഡ്രൈവറെ പീഡനക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച യുവതിയ്‌ക്കെതിരെ കേസെടുത്തു

police

നുഹ് ജില്ലയിലെ ധനാ ഗ്രാമത്തിലെ താമസക്കാരനായ കാര്‍ ഡ്രൈവര്‍ സിയാഉദ്ദീന്‍ നല്‍കിയ പരാതിയിലാണ് നടപടി.

കാര്‍ യാത്രയുടെ വാടക ആവശ്യപ്പെട്ട ഡ്രൈവറെ പീഡനക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച യുവതിക്കെതിരെ കേസ്. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. മണിക്കൂറുകള്‍ നീണ്ട കാര്‍ യാത്രയ്ക്ക് ശേഷം യാത്രക്കൂലി നല്‍കാന്‍ വിസമ്മതിച്ച യുവതി ഡ്രൈവറെ പീഡനക്കേസിലോ അല്ലെങ്കില്‍ മോഷണ കേസിലോ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. കാര്‍ ഡ്രൈവറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ജ്യോതി ദലാല്‍ എന്ന യുവതിക്കെതിരെയാണ് സെക്ടര്‍ 29 പോലീസ് സ്റ്റേഷനില്‍ തട്ടിപ്പ് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

tRootC1469263">

നുഹ് ജില്ലയിലെ ധനാ ഗ്രാമത്തിലെ താമസക്കാരനായ കാര്‍ ഡ്രൈവര്‍ സിയാഉദ്ദീന്‍ നല്‍കിയ പരാതിയിലാണ് നടപടി. ചൊവ്വാഴ്ച രാവിലെ 8 മണിക്ക് ജ്യോതി ദലാല്‍ കാര്‍ ബുക്ക് ചെയ്തു. സെക്ടര്‍ 31, ബസ് സ്റ്റാന്‍ഡ്, സൈബര്‍ സിറ്റി എന്നിവിടങ്ങളിലേക്ക് പോകാന്‍ ആവശ്യപ്പെട്ടു. യാത്രയ്ക്കിടെ പണം ചോദിച്ചപ്പോള്‍ 700 രൂപ നല്‍കി. വിവിധ സ്ഥലങ്ങളില്‍ വെച്ച് യുവതി ഭക്ഷണവും വാങ്ങി കഴിച്ചിരുന്നു. ഇതിന്റെയെല്ലാം പണം നല്‍കിയത് ഡ്രൈവറായിരുന്നു.

ഉച്ചയോടെ യാത്ര അവസാനിപ്പിച്ച് കാര്‍ വാടക ആവശ്യപ്പെട്ടപ്പോള്‍ യുവതി കുപിതയായി. പണം നല്‍കാന്‍ വിസമ്മതിച്ചതിന് പുറമെ മോഷണമോ പീഡനമോ ആരോപിച്ച് ഡ്രൈവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് സെക്ടര്‍ 29 പോലീസ് സ്റ്റേഷനിലെത്തി യുവതി ബഹളം വെക്കുകയും ചെയ്തു. യുവതി മടങ്ങിയ ശേഷം ഡ്രൈവര്‍ പോലീസിനോട് കാര്യങ്ങള്‍ വിശദീകരിച്ചു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മുന്‍പും സമാന തട്ടിപ്പുകള്‍ നടത്തിയ വ്യക്തിയാണ് ഇവരെന്ന് പോലീസ് മനസ്സിലാക്കുന്നത്. മുന്‍പ് ഒരു സലൂണിനെ 20000 രൂപയും മറ്റൊരു കാര്‍ ഡ്രൈവറുടെ 2000 രൂപയും ഇവര്‍ തട്ടിയെടുത്തതായി പോലീസ് പറയുന്നു.

Tags