എട്ടു വയസ്സുകാരിയെ അയല്‍വാസികളായ ആണ്‍കുട്ടികള്‍ ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി
Updated: Mar 17, 2026, 14:16 IST
വീടിന് സമീപത്തെ ഗോഡൗണിലേക്ക് കൂട്ടിക്കൊണ്ടുപോയതായും അവിടെവെച്ച് മൂന്നുപേരും ചേർന്ന് പീഡിപ്പിച്ചതായും പെണ്‍കുട്ടി മൊഴി നല്‍കി.
ന്യൂ ഡല്‍ഹി: ന്യൂ ഡല്‍ഹിയിലെ ഓഖ്‌ലയില്‍ എട്ടു വയസ്സുകാരിയെ അയല്‍വാസികളായ ആണ്‍കുട്ടികള്‍ ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി.പ്രതികളില്‍ ഒരാള്‍ക്ക് 12 വയസ്സും മറ്റ് രണ്ടുപേർക്ക് 13 വയസ്സുമാണ് പ്രായം.
വീടിന് സമീപത്തെ ഗോഡൗണിലേക്ക് കൂട്ടിക്കൊണ്ടുപോയതായും അവിടെവെച്ച് മൂന്നുപേരും ചേർന്ന് പീഡിപ്പിച്ചതായും പെണ്‍കുട്ടി മൊഴി നല്‍കി. അക്രമികളില്‍ നിന്ന് രക്ഷപ്പെട്ടോടിയ കുട്ടി വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
tRootC1469263">വീട്ടുകാരുടെ പരാതി ലഭിച്ചയുടൻ തന്നെ ഡല്‍ഹി പോലീസ് നടപടിയെടുക്കുകയും മൂന്ന് ആണ്‍കുട്ടികളെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
.jpg)


