കാനഡയിലേക്ക് പുറപ്പെട്ട എയര്‍ഇന്ത്യ വിമാനം എട്ടുമണിക്കൂര്‍ പറന്ന ശേഷം ഡല്‍ഹിയിലേക്ക് തിരിച്ച് പറക്കേണ്ടിവന്നു ; ഗുരുതര വീഴ്ച
ഏകദേശം 8 മണിക്കൂര്‍ പറന്നതിന് ശേഷം ആകാശമധ്യേ വെച്ച് യുടേണ്‍ എടുത്ത് തിരികെ ദില്ലിയിലേക്ക് തന്നെ മടങ്ങുകയായിരുന്നു എയര്‍ ഇന്ത്യയുടെ എഐ185 വിമാനം.
കാനഡയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തില്‍ ഗുരുതര വീഴ്ച. എട്ട് മണിക്കൂറോളം പറന്ന ശേഷം തിരികെ പറക്കേണ്ട അവസ്ഥയില്‍ വിമാനം. വ്യാഴാഴ്ച രാവിലെ ദില്ലിയില്‍ നിന്ന് വാന്‍കൂവറിലേക്ക് യാത്രക്കാരുമായി പുറപ്പെട്ട വിമാനമാണ് ദീര്‍ഘ ദൂര പറക്കലിന് ശേഷം ഇന്ത്യയിലേക്ക് തിരികെ പറക്കേണ്ടി വന്നത്. ഏകദേശം 8 മണിക്കൂര്‍ പറന്നതിന് ശേഷം ആകാശമധ്യേ വെച്ച് യുടേണ്‍ എടുത്ത് തിരികെ ദില്ലിയിലേക്ക് തന്നെ മടങ്ങുകയായിരുന്നു എയര്‍ ഇന്ത്യയുടെ എഐ185 വിമാനം. ഈ പാതയില്‍ സര്‍വീസ് നടത്താന്‍ അനുമതിയില്ലാത്ത തരം വിമാനം അയച്ചതാണ് യാത്രക്കാര്‍ക്ക് ദുരനുഭവത്തിന് കാരണമായത്. ദില്ലിയില്‍ നിന്ന് രാവിലെ 11.34ഓടെയാണ് വിമാനം വാന്‍കൂവറിലേക്ക് ടേക്ക് ഓഫ് ചെയ്തത്.
ബോയിംഗ് 777200 എല്‍ആര്‍ വിമാനമാണ് വാന്‍കൂവര്‍ സര്‍വീസിനായി എയര്‍ ഇന്ത്യ നിയോഗിച്ചത്. എന്നാല്‍ ഈ പ്രത്യേക വിമാനത്തിന് ആ റൂട്ടില്‍ പറക്കാനുള്ള സാങ്കേതിക അനുമതികള്‍ ഉണ്ടായിരുന്നില്ല. വാന്‍കൂവര്‍ റൂട്ടില്‍ ഹിമാലയന്‍ മേഖലകള്‍ ഉള്‍പ്പെടുന്നതിനാല്‍, അത്തരം ഉയര്‍ന്ന പ്രദേശങ്ങളിലൂടെ പറക്കാന്‍ ആവശ്യമായ പ്രത്യേക അടിയന്തര ഓക്‌സിജന്‍ സംവിധാനങ്ങള്‍ ഉള്ള ബോയിംഗ് 777 300 ഇ ആര്‍ വിമാനങ്ങള്‍ക്കാണ് ഈ സര്‍വീസിന് അനുമതിയുള്ളത്.
വിമാനം ചൈനീസ് വ്യോമാതിര്‍ത്തിയില്‍ എത്തിയപ്പോഴാണ് തെറ്റായ വിമാനമാണ് അയച്ചതെന്ന വിവരം അധികൃതര്‍ തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ പൈലറ്റിനോട് വിമാനം തിരികെ കൊണ്ടുവരാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഏകദേശം എട്ടു മണിക്കൂറോളം ആകാശത്ത് ചിലവഴിച്ച ശേഷം വിമാനം തിരികെ ദില്ലിയില്‍ തന്നെ ലാന്‍ഡ് ചെയ്തു. യാത്രക്കാര്‍ക്ക് നേരിട്ട ബുദ്ധിമുട്ടില്‍ എയര്‍ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു. യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റിയതായും വെള്ളിയാഴ്ച രാവിലെ ശരിയായ വിമാനം ഉപയോഗിച്ച് യാത്ര പുനരാരംഭിക്കുമെന്നും എയര്‍ലൈന്‍ വക്താവ് അറിയിച്ചു. ഈ വീഴ്ചയെക്കുറിച്ച് അന്വേഷണം നടത്തുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
.jpg)


