34 കാരിയോട് 18 കാരന്റെ പ്രണയം ; ഫ്‌ളാറ്റിലെ തീപിടിത്തത്തില്‍ സോഫ്‌റ്റ്വെയര്‍ എഞ്ചിനീയര്‍ മരിച്ച സംഭവം ക്രൂരമായ കൊലപാതകം

sharmila

ജനുവരി അഞ്ചിന് നടന്ന അപകടം വെറുമൊരു തീപിടിത്തമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പ്രതി നടത്തിയ ശ്രമങ്ങളാണ് അന്വേഷണത്തിനൊടുവില്‍ പൊളിഞ്ഞത്.

രാമമൂര്‍ത്തി നഗറിലെ ഫ്‌ലാറ്റിലുണ്ടായ തീപിടിത്തത്തില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ മരിച്ച സംഭവം ക്രൂരമായ കൊലപാതകമെന്ന് ബെംഗളൂരു പൊലീസ് കണ്ടെത്തിയിരുന്നു. 34 വയസ്സുകാരിയായ ശര്‍മിളയെ കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസിയായ 18-കാരന്‍ കര്‍ണല്‍ ഖുറായിയെ പോലീസ് അറസ്റ്റ് ചെയ്തു. ജനുവരി അഞ്ചിന് നടന്ന അപകടം വെറുമൊരു തീപിടിത്തമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പ്രതി നടത്തിയ ശ്രമങ്ങളാണ് അന്വേഷണത്തിനൊടുവില്‍ പൊളിഞ്ഞത്.

tRootC1469263">

സ്വകാര്യ കമ്പനിയില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ ശര്‍മിള സുഹൃത്തിനൊപ്പമാണ് ഫ്‌ലാറ്റില്‍ താമസിച്ചിരുന്നത്. സുഹൃത്ത് മുംബൈയിലേക്ക് പോയതിനാല്‍ ശര്‍മിള ഒറ്റയ്ക്കായ സമയം നോക്കിയാണ് തൊട്ടടുത്ത ഫ്‌ലാറ്റിലെ താമസക്കാരനായ കുടക് സ്വദേശി കര്‍ണല്‍ ഖുറായി അതിക്രമിച്ചു കയറിയത്. ബാല്‍ക്കണി വഴി അകത്തെത്തിയ പ്രതി ശര്‍മിളയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു. ശര്‍മിള ശക്തമായി എതിര്‍ത്തതോടെ, പ്രതി തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകത്തിന് ശേഷം സംഭവം അപകടമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പ്രതി തലയിണ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ കിടപ്പുമുറിയില്‍ വെച്ച് കത്തിച്ചു. തുടര്‍ന്ന് അവിടെനിന്ന് രക്ഷപ്പെടുകയും ചെയ്തു. പുക ശ്വസിച്ചാണ് മരണം സംഭവിച്ചത് എന്നായിരുന്നു പ്രാഥമിക നിഗമനമെങ്കിലും പൊലീസിന്റെ സൂക്ഷ്മ പരിശോധനയില്‍ ചില വൈരുദ്ധ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടു. കിടപ്പുമുറിയിലാണ് തീപിടിത്തമുണ്ടായതെങ്കിലും ശര്‍മിളയുടെ മൃതദേഹം കണ്ടെത്തിയത് അടുക്കളയിലായിരുന്നു. തീപിടിത്തമുണ്ടായ മുറിയില്‍ നിന്ന് മാറിയായിരുന്നു മൃതദേഹമെന്നിരിക്കെ ശര്‍മിളയുടെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകള്‍ ഉണ്ടായിരുന്നില്ല. ശ്വാസംമുട്ടി മരിക്കാന്‍ സാധ്യതയുള്ള തരത്തില്‍ ശര്‍മിളയുടെ ശ്വാസകോശത്തില്‍ കരിയുടെ അംശം ഉണ്ടായിരുന്നില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടും പോലീസിന്റെ സംശയം ബലപ്പെടുത്തി.

കൊലപാതകത്തിന് ശേഷം ശര്‍മിളയുടെ മൊബൈല്‍ ഫോണ്‍ കൈക്കലാക്കിയ പ്രതി, രണ്ടുദിവസത്തിന് ശേഷം അതില്‍ സ്വന്തം സിം കാര്‍ഡ് ഇട്ടു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ നിരീക്ഷിച്ചുവന്ന പൊലീസ് നിമിഷങ്ങള്‍ക്കകം പ്രതിയെ തിരിച്ചറിയുകയും പിടികൂടുകയുമായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.

Tags