അമുൽ പാലി​ന്റെ വില വർധിപ്പിച്ചു

Amul increases milk prices
Amul increases milk prices

ന്യൂഡൽഹി : ഏറ്റവും വലിയ ക്ഷീരോപാൽപാദക സഹകരണസംഘമായ അമുൽ പാലി​ന്റെ വില വർധിപ്പിച്ചു. ലിറ്ററിന് രണ്ടുരൂപയും 500 മില്ലിക്ക് 1 രൂപയുമാണ് വർധിപ്പിച്ചിരിക്കുന്നത്. മെയ് 1 വ്യാഴാഴ്ച മുതൽ വില വർധവ് പ്രാബല്യത്തിൽ വരും. മദർ ഡയറി പാലിന്റെ വില ലിറ്ററിന് രണ്ട് രൂപ വരെ വർധിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് അമുലിന്റെ പുതിയ വില വർധനവ്.

tRootC1469263">

വില വർധനവ് അമുൽ സ്റ്റാൻഡേർഡ് മിൽക്ക്, അമുൽ ഗോൾഡ്, അമുൽ താസ, അമുൽ സ്ലിം എൻ ട്രിം എന്നിവയുൾപ്പെടെ നിരവധി വകഭേദങ്ങൾക്ക് ബാധകമാകും. 2025 മെയ് 1 മുതൽ എല്ലാ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും ഇത് ബാധകമാകുമെന്ന് കമ്പനി അറിയിച്ചു.

അമുൽ ഗോൾഡ്​ ലിറ്ററിന്​ 67 രൂപ,അമുൽ താസ 55 രൂപ,അമുൽ സ്ലിം എൻ ട്രിം 25 രൂപ എന്നിങ്ങനെയാണ്​ പുതുക്കിയ വില. അമുൽ ശക്തി ഗുജറാത്തിൽ 500 മില്ലി 31 രൂപക്ക് ലഭ്യമാകും. ലിറ്ററിന് 2 രൂപയുടെ വർധനവ് പരമാവധി ചില്ലറ വിൽപ്പന വിലയിൽ 3-4 ശതമാനം വർധനവിന് കാരണമാകുമെന്ന് ഗുജറാത്ത് സഹകരണ പാൽ മാർക്കറ്റിംഗ് ഫെഡറേഷൻ്റെ പ്രസ്താവനയിൽ പറയുന്നു.
 

Tags