നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം 60 ദി​വ​സം​കൂ​ടി കേ​ന്ദ്ര സേ​ന പ​ശ്ചി​മ ബം​ഗാ​ളി​ൽ തു​ട​രും : അമിത് ഷാ

Amit Shah's visit; Traffic restrictions in the capital today and tomorrow

 ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം 60 ദി​വ​സം​കൂ​ടി കേ​ന്ദ്ര സേ​ന പ​ശ്ചി​മ ബം​ഗാ​ളി​ൽ തു​ട​രു​​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ. ​അ​വ​സാ​ന ഘ​ട്ട വോ​ട്ടെ​ടു​പ്പി​ൽ ‘ദീ​ദി​യു​ടെ ഗു​ണ്ട​ക​ളെ’ ഭ​യ​പ്പെ​ടാ​തെ ജ​ന​ങ്ങ​ൾ വോ​ട്ട് ചെ​യ്യ​ണ​മെ​ന്നും ഷാ ​പ​റ​ഞ്ഞു.

ഏ​പ്രി​ൽ 29ന് ​അ​വ​സാ​ന ഘ​ട്ട വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന ബെ​ഹാ​ല​യി​ൽ റോ​ഡ് ഷോ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ ശേ​ഷം ജ​ന​ക്കൂ​ട്ട​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യ​വെ​യാ​ണ് ഷാ ​ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

294 അം​ഗ നി​യ​മ​സ​ഭ​യി​ലേ​ക്കു​ള്ള ആ​ദ്യ​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ഏ​പ്രി​ൽ 23ന് ​ന​ട​ന്നു. എ​ക്കാ​ല​ത്തെ​യും ഉ​യ​ർ​ന്ന പോ​ളി​ങ് ആ​യ 93 ശ​ത​മാ​നം ഇ​തി​ൽ രേ​ഖ​പ്പെ​ടു​ത്തി. മേ​യ് 4നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

Tags