തെലങ്കാനയില്‍ പ്രകടന പത്രിക പുറത്തിറക്കി അമിത് ഷാ

google news
dfgh

ഹൈദരാബാദ്: തെലങ്കാനയില്‍ വമ്പന്‍ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടന പത്രിക പുറത്തിറക്കി കേന്ദ്രമന്ത്രി അമിത് ഷാ. പെട്രോള്‍, ഡീസല്‍ വാറ്റ് കുറയ്ക്കും എന്നതാണ് തെലങ്കാനയിലെ ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനനങ്ങളിലൊന്ന്. വാറ്റ് കുറച്ചാല്‍ സ്വാഭാവികമായും പെട്രോള്‍, ഡീസല്‍ വിലയും കുറയും.

സ്ത്രീകള്‍ക്ക് പത്ത് ലക്ഷം തൊഴില്‍ അവസരം ഉണ്ടാക്കുമെന്നും പ്രകടന പത്രികയില്‍ വാഗ്ദാനമുണ്ട്. മതത്തിന്റെ അടിസ്ഥാനത്തില്‍ ഉള്ള സംവരണം റദ്ദാക്കുമെന്നും. ബി ജെ പി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഉജ്ജ്വല പദ്ധതിയില്‍ അംഗങ്ങള്‍ ആയവര്‍ക്ക് വര്‍ഷം നാല് സിലിണ്ടര്‍ സൗജന്യമായി നല്‍കുമെന്നും ബി ജെ പി പ്രകടന പത്രിക പറയുന്നു. കേന്ദ്രമന്ത്രി അമിത് ഷാ ആണ് ബി ജെ പിയുടെ പ്രകടന പത്രിക പുറത്തിറക്കിയത്.

Tags