ഓപ്പറേഷന് തൂഫാന്റെ വിവരങ്ങള്‍ അമിത് ഷാ ചോദിച്ചറിഞ്ഞുവെന്നും കൂടുതല്‍ സഹായങ്ങള്‍ വാഗ്ദാനം ചെയ്തുവെന്നും രമേശ് ചെന്നിത്തല
സേനയുടെ ആധുനികവല്കരണത്തിന് വേണ്ടി പ്രോജക്ടുകള്‍ നല്‍കിയെന്നും മന്ത്രി അറിയിച്ചു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി സംസ്ഥാന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേരളത്തിന്റെ ആവശ്യങ്ങള്‍ അമിത് ഷായുമായി പങ്കുവെച്ചുവെന്ന് രമേശ് ചെന്നിത്തല അറിയിച്ചു. ഓപ്പറേഷന് തൂഫാന്റെ വിവരങ്ങള്‍ അമിത് ഷാ ചോദിച്ചറിഞ്ഞുവെന്നും കൂടുതല്‍ സഹായങ്ങള്‍ വാഗ്ദാനം ചെയ്തുവെന്നും ചെന്നിത്തല പറഞ്ഞു. സേനയുടെ ആധുനികവല്കരണത്തിന് വേണ്ടി പ്രോജക്ടുകള്‍ നല്‍കിയെന്നും മന്ത്രി അറിയിച്ചു.
വനിതാ പൊലീസുകാരുടെ സംഖ്യ 30% ആക്കാനുള്ള നീക്കത്തെ അമിത് ഷാ അഭിനന്ദിച്ചുവെന്ന് മന്ത്രി പറഞ്ഞു. കൂടുതല്‍ ജയില്‍ പ്രൊപ്പോസല്‍ സമര്‍പ്പിച്ചു.നെട്ടുകാല്‍ത്തേരിയില്‍ പുതിയ സെന്‍ട്രല്‍ ജയിലിന് നിര്‍ദേശം സമര്‍പ്പിച്ചു. പൂജപ്പുരയുമായി ബന്ധപ്പെട്ട് ഓപ്പണ്‍ ജയില്‍ പദ്ധതിയും കൈമാറിയെന്നും മന്ത്രി അറിയിച്ചു.
.jpg)

