ആലംഗീറായി സ്വയം വിശേഷിപ്പിച്ച ഔറംഗസീബ് മഹാരാഷ്ട്രയിൽ തന്നെ അടക്കപ്പെട്ടു : അമിത് ഷാ
Apr 13, 2025, 18:10 IST


റായ്ഗഡ്: ആലംഗീറെന്ന് (വിശ്വ വിജയി) സ്വയം വിശേഷിപ്പിക്കുകയും ജീവിതം മുഴുക്കെ മറാത്തകളോട് സമരം ചെയ്യുകയും ചെയ്ത ഔറംഗസീബ് പരാജിതനായി മഹാരാഷ്ട്രയിൽ തന്നെ അടക്കപ്പെട്ടുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഛത്രപതി ശിവാജിയുടെ 345ാം ചരമദിനത്തിൽ അദ്ദേഹത്തിന്റെ ധീരതയെ വാഴ്ത്തുന്നതിനിടെയായിരുന്നു പരാമർശം.
ശിവാജിയെ സംസ്ഥാനത്തിന്റെ മാത്രമാക്കരുത്. അദ്ദേഹം കാണിച്ച നിസ്തുലമായ ഇച്ഛാശക്തിയും ധീരതയും രാജ്യത്തെ പ്രചോദിപ്പിക്കുന്നുവെന്നും അദ്ദേഹം മുഗൾ ഭരണത്തെ പരാജയപ്പെടുത്തിയയാളാണെന്നും അമിത് ഷാ പറഞ്ഞു.