ഇന്ത്യയെ അമേരിക്ക ബ്ലാക്ക് മെയിൽ ചെയ്യുകയാണ്, ഇത് എത്രകാലം തുടരും ; ജയറാം രമേശ്
ന്യൂഡൽഹി: ഇന്ത്യൻ കമ്പനികൾക്ക് റഷ്യൻ എണ്ണ വാങ്ങാൻ യു.എസ് താൽക്കാലിക അനുമതി നൽകിയതിനു പിന്നാലെ കേന്ദ്ര സർക്കാറിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് എം.പി ജയറാം രമേശ്. ഇന്ത്യയെ അമേരിക്ക ബ്ലാക്ക് മെയിൽ ചെയ്യുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇത് എത്രകാലം തുടരുമെന്നും എക്സ് കുറിപ്പിൽ ചോദിച്ചു.
ഇന്ത്യക്ക് 30 ദിവസത്തെ ഇളവാണ് അമേരിക്കൻ ട്രഷറി വകുപ്പ് നൽകിയത്. കടലിൽ കുടുങ്ങികിടക്കുന്ന റഷ്യൻ കപ്പലുകളിൽനിന്ന് എണ്ണ വാങ്ങുന്നതിനാണ് ഇളവെന്നും രാജ്യാന്തര വിപണിയിലേക്ക് തടസ്സമില്ലാതെ എണ്ണ ലഭ്യത ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സൻറ് അറിയിച്ചിരുന്നു. ‘ട്രംപിന്റെ പുതിയ കളി, നിങ്ങൾക്ക് പുടിനിൽ നിന്ന് എണ്ണ ലഭിക്കുമെന്നാണ് ഡൽഹി സുഹൃത്തിനോട് പറയുന്നത്, ഈ ബ്ലാക്ക് മെയിൽ എത്ര കാലം തുടരും?’ -ജയറാം രമേശ് എക്സിൽ കുറിച്ചു.
.jpg)

