റോഡില്ലെന്ന് പറഞ്ഞ് ആംബുലൻസ് ഡ്രൈവര്‍ മൃതദേഹം പാതിവഴിയില്‍ ഉപേക്ഷിച്ചു

ambulance1

ബന്ധുക്കള്‍ക്ക് മൃതദേഹം തുണിയില്‍ കെട്ടി രണ്ട് കിലോമീറ്ററോളം ചുമന്നുകൊണ്ട് കാല്‍നടയായി വീട്ടിലെത്തിക്കേണ്ടി വന്നു.

മുംബൈ : റോഡ് സൗകര്യമില്ലെന്ന കാരണത്താല്‍ ആംബുലൻസ് ഡ്രൈവർ മൃതദേഹം പാതിവഴിയില്‍ ഇറക്കിവിട്ടു.മഹാരാഷ്ട്രയിലെ പാല്‍ഘർ ജില്ലയില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം ഉണ്ടായത്. ബന്ധുക്കള്‍ക്ക് മൃതദേഹം തുണിയില്‍ കെട്ടി രണ്ട് കിലോമീറ്ററോളം ചുമന്നുകൊണ്ട് കാല്‍നടയായി വീട്ടിലെത്തിക്കേണ്ടി വന്നു.

tRootC1469263">

ശൈലേഷ് മഗൻ വഗദാദ എന്നയാളാണ് മരിച്ചത്. ശ്വാസതടസ്സവും ആന്തരിക രക്തസ്രാവവും മൂലം ബുദ്ധിമുട്ടിയിരുന്ന ശൈലേഷിനെ വേദാന്ത മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. പിന്നാലെ മരണം സംഭവിക്കുകയായിരുന്നു.

ആശുപത്രിയില്‍ നിന്നുതന്നെ ആംബുലന്‍സ് വിളിച്ചു. പാല്‍ഘറിലെ അംബേപാഡയിലായിരുന്നു മൃതദേഹം എത്തിക്കേണ്ടിയിരുന്നത്. എന്നാല്‍, പ്രധാന റോഡില്‍ നിന്ന് ഇടവഴിയിലേക്ക് ആംബുലൻസ് കയറ്റാൻ ഡ്രൈവർ തയാറായില്ല.

റോഡ് ടാർ ചെയ്തതല്ലെന്ന് പറഞ്ഞാണ് ഡ്രൈവർ ആംബുലൻസ് ആ വഴിയെടുക്കാൻ വിസമ്മതിച്ചത്. എന്നാല്‍, ആ വഴിയിലൂടെ ജീപ്പും പിക്കപ്പും ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ പോകുന്നതാണെന്ന് ഗ്രാമവാസികള്‍ പറഞ്ഞു.സംഭവത്തില്‍ ജില്ലാ കലക്ടർ അന്വേഷണം പ്രഖ്യാപിച്ചു. 

Tags