അലഹബാദ് ഹൈക്കോടതിയുടെ 'മാറിടത്തിൽ സ്പർശിക്കുന്നത് ബാലത്സംഗമല്ലെന്ന' വിവാദ ഉത്തരവ് ; അതിജീവിതയുടെ മാതാവ് സുപ്രീംകോടതിയിൽ

suprem court
suprem court

പ്രയാഗ്രാജ്: മാറിടത്തിൽ സ്പർശിച്ചാൽ ബാലത്സംഗമല്ലെന്ന അലഹബാദ് ഹൈക്കോടതിയുടെ വിവാദ ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് അതിജീവിതയുടെ മാതാവ്. പെൺകുട്ടിയുടെ മാതാവിന്റെ പേരടക്കമുള്ള സ്വകാര്യ വിവരങ്ങൾ രേഖകളിൽ നിന്ന് നീക്കാൻ ഹൈക്കോടതി രജിസ്ട്രിക്ക് സുപ്രീംകോടതി നിർദേശം നൽകി.

പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിക്കുന്നത് ബലാത്സംഗ ശ്രമമല്ലെന്ന അലഹബാദ് ഹൈക്കോടതി വിധി സുപ്രീംകോടതി മുൻപ് സ്റ്റേ ചെയ്തിരുന്നു. ജസ്റ്റിസ് റാം മനോഹർ നാരായൺ മിശ്രയുടെ ഉത്തരവായിരുന്നു സുപ്രീംകോടതി സ്റ്റേ ചെയ്തത്. വിധിയെഴുതിയ ജഡ്ജിക്കെതിരെ കടുത്ത വാക്കുകൾ ഉപയോഗിക്കേണ്ടിവരുമെന്ന് സുപ്രീംകോടതി പറഞ്ഞിരുന്നു. സംഭവത്തിൽ കേന്ദ്രസർക്കാരിനും ഉത്തർപ്രദേശ് സർക്കാരിനും സുപ്രീംകോടതി നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു.

Tags