പാർട്ടിക്കുള്ളിൽ സമ്പൂർണ അഴിച്ചുപണി; പശ്ചിമ ബംഗാളിലെ തൃണമൂലിന്‍റെ മുഴുവൻ കമ്മിറ്റികളും പിരിച്ചു വിട്ടു

Complete shake-up within the party; All Trinamool committees in West Bengal dissolved

കോൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്കും പാർട്ടിക്കുള്ളിലെ ഭിന്നതകൾക്കും പിന്നാലെ  പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസിന്‍റെ മുഴുവൻ കമ്മിറ്റികളും പിരിച്ചു വിട്ടു. പോഷക സംഘടനകളും പിരിച്ചുവിട്ടതായാണ് വിവരം. സമ്പൂർണ അഴിച്ചുപണിയുടെ ഭാഗമായാണ് നടപടിയെന്നാണ് വിശദീകരണം.പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎ ഋതബ്രത ബാനർജിയെ പിന്തുണച്ച് 58 ടിഎംസി എംഎൽഎമാർ നിയമസഭാ സ്പീക്കറെ സമീപിച്ചതിന് മണിക്കൂറുകൾക്ക് പിന്നാലെയാണ് പശ്ചിമ ബംഗാളിലെ എല്ലാ സംഘടനാ കമ്മിറ്റികളും പിരിച്ചുവിടുന്നതായി പാർട്ടി അറിയിച്ചത്.

പാർട്ടിക്ക് ആകെ 80 എംഎൽഎമാരാണ് ഉള്ളത്. എന്നാൽ മമതയുടെ പ്രതിഷേധ യോഗത്തിൽ പങ്കെടുത്തത് 8 എംഎൽമാർ മാത്രമായിരുന്നു. ഭൂരിപക്ഷം എംപിമാരും യോഗത്തിൽ നിന്നും വിട്ടുനിന്നിരുന്നു. ലോക്സഭയിലും രാജ്യസഭയിലുമായി ടിഎംസിക്ക് 42 എംപിമാരുണ്ട്. എന്നാൽ പ്രതിഷേധത്തിൽ പങ്കെടുത്തത് 6 എംപിമാർ മാത്രമാണ്. തോൽവിക്ക് പിന്നാലെ ടിഎംസി തുടരെ തുടരെ തോൽവി നേരിട്ടുകൊണ്ടിരിക്കുകയാണ്.

Tags