സിജെപി നേതാക്കളൊഴികെ കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിട്ടയച്ചു; ഡല്‍ഹിയിലെ ഗതാഗത നിയന്ത്രണങ്ങള്‍ നീക്കി

delhi

നിയമനടപടികള്‍ തുടരുന്നതിനാല്‍ സി.ജെ.പി നേതാക്കള്‍ കസ്റ്റഡിയില്‍ തന്നെ തുടരും.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപിയും ഇടത് വിദ്യാര്‍ത്ഥി സംഘടനകളും നടത്തിയ പ്രതിഷേധങ്ങളെത്തുടര്‍ന്ന് ഡല്‍ഹിയില്‍ കസ്റ്റഡിയിലെടുത്ത ഭൂരിഭാഗം പേരെയും പൊലീസ് വിട്ടയച്ചു. സിജെപി നേതാക്കള്‍ ഒഴികെ തടങ്കല്‍ കേന്ദ്രങ്ങളില്‍ ഉണ്ടായിരുന്ന മുഴുവന്‍ പേരെയും മോചിപ്പിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. നിയമനടപടികള്‍ തുടരുന്നതിനാല്‍ സി.ജെ.പി നേതാക്കള്‍ കസ്റ്റഡിയില്‍ തന്നെ തുടരും.


അതിനിടെ, കസ്റ്റഡിയിലുള്ള അഭിജീത് ദീപ്കെയുടെ മുത്തശ്ശി മരണപ്പെട്ട സാഹചര്യത്തില്‍ അദ്ദേഹത്തിന് നാട്ടിലേക്ക് മടങ്ങാന്‍ സൗകര്യമൊരുക്കുമെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു. മരണവിവരം കൃത്യസമയത്ത് അറിയിച്ചിരുന്നുവെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ തെറ്റാണെന്നും പോലീസ് വ്യക്തമാക്കി.

സമരത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. ട്രെയിനുകള്‍ സാധാരണ നിലയില്‍ സര്‍വീസ് നടത്തുമെന്ന് നോര്‍ത്തേണ്‍ റെയില്‍വേ അറിയിച്ചു. ഡല്‍ഹി മെട്രോയുടെ അടച്ചിട്ടിരുന്ന 45 സ്റ്റേഷനുകളും വീണ്ടും തുറന്നുവെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ വ്യക്തമാക്കി.

Tags