ക്ലാസ്മുറിയിലെ മദ്യപാനം ; സർക്കാർ സ്‌കൂളിലെ ആറു വിദ്യാർഥിനികളെ സസ്‌പെൻഡ് ചെയ്തു

class
class

തിരുനൽവേലി: ക്ലാസ് മുറിയിൽ പരസ്യമായി മദ്യപിച്ചതിന് തിരുനൽവേലിയിലെ പാളയംകോട്ടയിലെ സർക്കാർ സ്‌കൂളിലെ ആറു വിദ്യാർഥിനികളെ സസ്‌പെൻഡ് ചെയ്തു. വിദ്യാർഥിനികൾക്ക് മദ്യം എങ്ങനെയാണ് ലഭിച്ചത്, ആരാണ് അത് നൽകിയത് തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. അച്ചടക്കനടപടിയുടെ ഭാഗമായി സസ്‌പെൻഷൻ ചെയ്തിട്ടുണ്ടെങ്കിലും പരീക്ഷ എഴുതുന്നതിൽ നിന്ന് വിദ്യാർഥിനികളെ വിലക്കിയിട്ടില്ല. 

tRootC1469263">

ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്‌കൂളിലെ മേൽനോട്ട സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്ന് ആവശ്യങ്ങൾ ഉയർന്നിട്ടുണ്ട്. സംഭവത്തെ തുടർന്ന് സ്‌കൂൾ അധികൃതർക്കെതിരേ ശക്തമായ വിമർശനങ്ങളാണ് ഉയരുന്നത്. അധ്യാപകർ കുട്ടികളെ വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്നും സ്‌കൂൾ പരിസരത്ത് കൃത്യമായ പരിശോധനകളും നിരീക്ഷണവും നടക്കുന്നില്ലെന്നും വിമർശകർ ആരോപിച്ചു.

Tags