നാട്ടിലേക്ക് പോകുന്ന പ്രവാസികള്‍ക്ക് ആശ്വാസമായി വിമാന ടിക്കറ്റ്; വില കുറഞ്ഞു

Air ticket prices reduced, bringing relief to expatriates heading home

 കൊച്ചി:  ടിക്കറ്റ് നിരക്ക് വർധിച്ചതിനാൽ നാട്ടിലേക്ക് പോകുവാൻ ബുദ്ധിമുട്ടുന്ന  പ്രവാസികള്‍ക്ക് ഇനി ആശ്വസിക്കാം. വിമാന ടിക്കറ്റ് വില കുറഞ്ഞു . ജൂലൈ-ഓഗസ്റ്റ് യാത്രാ സീസണ് മുന്നോടിയായി വിമാനകമ്പനികള്‍ കൂടുതല്‍ സര്‍വീസുകള്‍ പുനഃസ്ഥാപിച്ചതോടെയാണ് ടിക്കറ്റ് നിരക്കുകള്‍ കുറഞ്ഞത്. മലയാളികള്‍ക്കാണ് ടിക്കറ്റ് നിരക്കിലെ കുറവ് കൂടുതലും ഗുണം ചെയ്യുക. യുഎഇയില്‍ നിന്ന് കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്കുകളില്‍ വലിയ കുറവാണ് വന്നിരിക്കുന്നത്. 3500 - 3600 ദിര്‍ഹം വരെ ഉയര്‍ന്ന ടിക്കറ്റ് നിരക്ക് ഇപ്പോള്‍ 2600 ദിര്‍ഹം വരെയായി കുറഞ്ഞിരിക്കുകയാണ്.

ഏറ്റവും തിരക്കേറിയ റൂട്ട് ആയ ഇന്ത്യ-യുഎഇ റൂട്ടില്‍ തന്നെയാണ് നിരക്ക് കുറഞ്ഞത് എന്നതാണ് ആശ്വാസകരം. വേനല്‍ക്കാല അവധിയായതിനാല്‍ ജൂലൈ-ഓഗസ്റ്റ് മാസങ്ങളില്‍ സാധാരണ ടിക്കറ്റ് നിരക്കുകള്‍ ഉയരാറാണ് പതിവ്. പരിമിതമായ വിമാന ലഭ്യത, വേനല്‍ക്കാലത്തെ ഉയര്‍ന്ന ആവശ്യം, പ്രാദേശിക തടസ്സങ്ങള്‍ എന്നിവ കാരണമാണ് ഈ മാസം ആദ്യം ടിക്കറ്റ് നിരക്കുകളില്‍ വലിയ വര്‍ധനവുണ്ടായത്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നിരക്കുകള്‍ കൂടുതലാണെന്നും യാത്രാ സീസണ്‍ തുടരുന്നതോടെ വീണ്ടും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Tags