വായു മലിനീകരണം ; ദില്ലിയില്‍ പുതിയ ഉത്തരവുമായി ദില്ലി പൊല്യൂഷന്‍ കണ്‍ട്രോള്‍ കമ്മിറ്റി

'Suffocating' Delhi; Heavy air pollution again
'Suffocating' Delhi; Heavy air pollution again

എല്ലാ വ്യവസായ സ്ഥാപനങ്ങളിലും ഇലക്ട്രിക്, ഗ്യാസ് അല്ലെങ്കില്‍ മറ്റു ശുദ്ധ ഇന്ധനങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നാണ് നിര്‍ദേശം

ദില്ലിയിലെ വായു മലിനീകരണത്തോത് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സുപ്രധാന ഉത്തരവിറക്കി ദില്ലി പൊല്യൂഷന്‍ കണ്‍ട്രോള്‍ കമ്മിറ്റി (DPCC). നഗരത്തിലെ എല്ലാ ഹോട്ടലുകളിലും, റസ്റ്റോറന്റുകളിലും, ഓപ്പണ്‍ ഈറ്ററികളിലും ഗ്രില്ലിംഗിങ്ങിനായും മറ്റും ഉപയോഗിക്കുന്ന തന്തൂര്‍ അടുപ്പുകള്‍ക്കാണ് നിയന്ത്രണം.  ഇതില്‍ ഉപയോഗിക്കുന്നത് കല്‍ക്കരിയും വിറകും ആയതു കൊണ്ടാണ് നിരോധനം.

tRootC1469263">

1981-ലെ എയര്‍ (പ്രിവെന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ ഓഫ് പൊല്യൂഷന്‍) ആക്ടിന്റെ സെക്ഷന്‍ 31(A) പ്രകാരമാണ് ഉത്തരവ്. ഇത് പ്രകാരം എല്ലാ വ്യവസായ സ്ഥാപനങ്ങളിലും ഇലക്ട്രിക്, ഗ്യാസ് അല്ലെങ്കില്‍ മറ്റു ശുദ്ധ ഇന്ധനങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കല്‍ക്കരിയും വിറകും വലിയ തോതില്‍ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് (AQI) നിലവാരത്തെ ബാധിക്കും എന്നതിനാലാണിത്.

Tags