വായുമലിനീകരണം ; 1.2 കോടി മുടക്കി മഴ പെയ്യിക്കാനുള്ള ഡല്‍ഹി സര്‍ക്കാരിന്റെ ശ്രമം പാളി ; വിമര്‍ശനം
ദീപാവലി ആഘോഷത്തിന് പിന്നാലെ രാജ്യ തലസ്ഥാനത്ത് വായുമലിനീകരണം അതിരൂക്ഷമായിരുന്നു
മോശം കാലാവസ്ഥയും വായുമലിനീകരണവും മറികടക്കാന്‍ കൃത്രിമ മഴപെയ്യിക്കാനുള്ള ഡല്‍ഹി സര്‍ക്കാരിന്റെ ശ്രമം പാളി. 1.2 കോടിയാണ് പദ്ധതിയുടെ ആദ്യഘട്ടത്തിന് ഡല്‍ഹി സര്‍ക്കാര്‍ മുടക്കിയത്. പുകമഞ്ഞ് നിയന്ത്രിക്കുന്നതിനായാണ് ഐഐടി കാന്‍പൂരിന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച ക്ലൗഡ് സീഡിംഗ് നടത്തിയത്. ദീപാവലി ആഘോഷത്തിന് പിന്നാലെ രാജ്യ തലസ്ഥാനത്ത് വായുമലിനീകരണം അതിരൂക്ഷമായിരുന്നു. ഇതോടെയാണ് കൃത്രിമമഴയ്ക്കുള്ള സാധ്യത തേടിയത്.
tRootC1469263">ഖേക്ര, ബുരാരി, മയൂര്‍ വിഹാര്‍ ഉ്ള്‍പ്പെടെയുള്ള സ്ഥലങ്ങളിലാണ് ക്ലൗഡ് സീഡിംഗ് നടത്തിയത്. പിന്നീട് മഴയ്ക്കായുള്ള കാത്തിരിപ്പിലായിരുന്നു ഡല്‍ഹി. രാജ്യത്ത് ആദ്യമായാണ് കൃത്രിമ മഴ പെയ്യിച്ച് വായു മലിനീകരണം തടയാന്‍ ശ്രമം നടത്തിയത്. അതേസമയം, സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ആംആദ്മി പാര്‍ട്ടി ആരോപിച്ചു.
.jpg)

