ഡൽഹിയിൽ വായു മലിനീകരണം ശക്തം; ശൈത്യകാല കർമ്മപദ്ധതി പ്രഖ്യാപിച്ച് സർക്കാർ

'Suffocating' Delhi; Heavy air pollution again

നവംബർ 1 മുതൽ ജനുവരി 31 വരെ പൊളിച്ചുമാറ്റലുകൾക്കും ഔട്ട്ഡോർ സിവിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കും കർശന നിരോധനം

ഡൽഹിയിൽ രൂക്ഷമാകുന്ന ശൈത്യകാല വായു മലിനീകരണവും ഗതാഗതക്കുരുക്കും നേരിടാൻ ലക്ഷ്യമിട്ട് ഡൽഹി സർക്കാർ സമഗ്രമായ ശൈത്യകാല കർമ്മപദ്ധതി പ്രഖ്യാപിച്ചു. നവംബർ 1 മുതൽ ഫെബ്രുവരി 28 വരെയാണ് കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത്.

ഇതിന്റെ ഭാഗമായി സാധുവായ പുക പരിശോധനാ സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾക്ക് ഡൽഹിയിലെ തെരഞ്ഞെടുത്ത 500ഓളം പെട്രോൾ പമ്പുകളിൽ നിന്ന് നവംബർ 1 മുതൽ ഇന്ധനം നൽകില്ല. ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗനിഷൻ ക്യാമറകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ വഴി ഇത് കർശനമായി നിരീക്ഷിക്കും..

ഒപ്പം മലിനീകരണവും ഗതാഗതക്കുരുക്കും പരമാവധി കുറയ്ക്കുന്നതിന്റെ ഭാഗമായി സർക്കാർ, സ്വകാര്യ ഓഫീസുകളിലെ 50% ജീവനക്കാർക്ക് നവംബർ 1 മുതൽ ഫെബ്രുവരി 28 വരെ വർക്ക് ഫ്രം ഹോം നിർബന്ധമാക്കിയിട്ടുണ്ട്.

കൂടാതെ നവംബർ 1 മുതൽ ബി എസ് -6 മാനദണ്ഡങ്ങൾ പാലിക്കാത്ത ഇതരസംസ്ഥാന പെട്രോൾ, ഡീസൽ വാണിജ്യ/ചരക്ക് വിദ്യാർത്ഥ്യേതര വാഹനങ്ങൾക്ക് ഡൽഹിക്ക് പ്രവേശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

നവംബർ 1 മുതൽ ജനുവരി 31 വരെ പൊളിച്ചുമാറ്റലുകൾക്കും ഔട്ട്ഡോർ സിവിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കും കർശന നിരോധനം ബാധകമായിരിക്കുമെന്നും സർക്കാർ അറിയിച്ചു.

Tags