വായു മലിനീകരണം രൂക്ഷം ; ദില്ലിയിൽ കടുത്ത നിയന്ത്രണം
ദില്ലിയിലെ വായുമലിനീകരണം ഗുരുതരാവസ്ഥയില്‍. മൂടല്‍ മഞ്ഞ് മൂലം കാഴ്ച പരിധി കുറഞ്ഞു. പുകമഞ്ഞ് വ്യോമ ഗതാഗത്തെ ബാധിക്കുകയും നിരവധി വിമാനങ്ങൾ വൈകി ഓടുകയും ചെയ്യുന്നുണ്ട്. മൂടല്‍ മഞ്ഞിന് പിന്നാലെ യാത്രക്കാർക്ക് വിമാനക്കമ്പനികൾ മുന്നറിയിപ്പ് നല്‍കി.
അതേസമയം, വായു മലിനീകരണം ആശങ്കാജനകമായി ഉയർന്ന സാഹചര്യത്തിൽ ഡൽഹിയിൽ നിയന്ത്രണങ്ങൾ വീണ്ടും ശക്തമാക്കി. ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ (GRAP-3) പ്രകാരമുള്ള മൂന്നാം ഘട്ട നിയന്ത്രണങ്ങൾ പുനഃപ്രാബല്യത്തിൽ വരുത്തിയതായി അധികൃതർ അറിയിച്ചു. ഒന്നാം ഘട്ടവും രണ്ടാം ഘട്ടവും ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഇതിനകം തന്നെ നിലവിലുണ്ട്.
tRootC1469263">നഗരത്തിലെ ശരാശരി വായു ഗുണനിലവാര സൂചിക (A Q I) ഇപ്പോൾ ഗുരുതരമായ വിഭാഗത്തിലാണുള്ളത്. ഇതിന്റെ ഭാഗമായി അത്യാവശ്യമല്ലാത്ത നിർമ്മാണ, പൊളിക്കൽ പ്രവർത്തനങ്ങൾക്കു പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ BS-3 പെട്രോൾ വാഹനങ്ങൾക്കും BS-IV ഡീസൽ ഫോർ വീലറുകൾക്കും നിയന്ത്രണങ്ങൾ ബാധകമാണ്.
.jpg)


