ഡല്‍ഹി വായു മലിനീകരണം; നാളെ മുതല്‍ കര്‍ശന നിയന്ത്രണം
അടുത്ത ദിവസങ്ങളില്‍ മലിനീകരണം അതിരൂക്ഷമാകുമെന്ന് വിലയിരുത്തല്‍.
ഡല്‍ഹിയില്‍ വായു മലിനീകരണ തോത് അതീവഗുരുതരം. ശരാശരി വായു മലിനീകരണ തോത് 350 കടന്നു. പുക മലിനീകരണം രൂക്ഷമായതോടെ ജനങ്ങള്‍ ദുരിതത്തിലാണ്. അടുത്ത ദിവസങ്ങളില്‍ മലിനീകരണം അതിരൂക്ഷമാകുമെന്ന് വിലയിരുത്തല്‍. ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ പൊലീസ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി.
വായു മലിനീകരണം ഡല്‍ഹിയില്‍ പലയിടത്തും നാന്നൂറ് കടന്നു. ധോല ക്വാ മേഖലയില്‍ ഇന്ന് രാവിലെ 417 രേഖപ്പെടുത്തി. ഗാസിപൂരില്‍ 410 ആണ് മലിനീകരണ തോത്. രാജ്യത്തലസ്ഥാന മേഖലയില്‍ കര്‍ശന നിയന്ത്രണം നാളെമുതല്‍ ആരംഭിക്കും.നിര്‍മാണ, പൊളിക്കല്‍ നടപടികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ സ്വകാര്യ ഓഫീസുകളില്‍ നേരിട്ട് ഹാജരാകേണ്ട ജീവനക്കാരുടെ എണ്ണം 50% ആക്കി. ഈ മാസം ഇരുപതാം തീയതിവരെ നിയന്ത്രണം ഉണ്ടാകും. ഡെപ്യൂട്ടി കമ്മിഷണര്‍ ഇതുമായി ബന്ധപ്പെട്ട ഉത്തരവിറക്കി.
.jpg)

