ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷം ; സ്‌പെഷ്യല്‍ ഡ്രൈവ് സംഘടിപ്പിക്കും

google news
delhi

വായു മലിനീകരണം രൂക്ഷമായി തുടരുന്ന ഡല്‍ഹിയില്‍ സ്‌പെഷ്യല്‍ ഡ്രൈവ് സംഘടിപ്പിക്കാനൊരുങ്ങി അധികൃതര്‍. വായു മലിനീകരണം ഉണ്ടാക്കുന്ന അന്യസംസ്ഥാന ബസുകളെ കണ്ടെത്തുന്നതിനായാണ് സ്‌പെഷ്യല്‍ ഡ്രൈവ് ഒരുക്കുന്നത്. മാനദണ്ഡങ്ങള്‍ ലംഘിച്ച് ഡല്‍ഹിയിലേക്ക് എത്തുന്ന അധികൃത അന്യസംസ്ഥാന ബസുകള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതാണ്. ഡല്‍ഹിയിലെ വായു മലിനീകരണം പരമാവധി നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.

മലിനീകരണം ഉണ്ടാക്കുന്ന അന്യസംസ്ഥാന സ്വകാര്യ ബസുകളെ അതിര്‍ത്തിയില്‍ വച്ച് തന്നെ തടയാനാണ് തീരുമാനം. ഇതിനായി ഗതാഗത വകുപ്പ് അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കും. ഡല്‍ഹിയില്‍ സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കാന്‍ ഇതിനോടകം പ്രധാന നഗരങ്ങളിലേക്ക് ഡല്‍ഹി മെട്രോ അധിക സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നിരത്തുകളിലെത്തുന്ന വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Tags