ദില്ലിയില്‍ വായുമലിനീകരണം അപകടകരമായ അവസ്ഥയില്‍
ഇന്നലെ വായു മലിനീകരണതോത് ഉയര്‍ന്ന സമയത്ത് നിരീക്ഷണ കേന്ദ്രങ്ങള്‍ പലതും പ്രവര്‍ത്തനരഹിതമായിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്.
ദീപാവലിക്ക് പിന്നാലെ ദില്ലിയില്‍ വായുമലിനീകരണം അപകടകരമായ അവസ്ഥയില്‍. പലയിടത്തും മലിനീകരണതോത് 400 കടന്നു. സര്‍ക്കാര്‍ കണക്കുകള്‍ തട്ടിപ്പാണെന്ന് എഎപി വിമര്‍ശിച്ചു. ഇന്നലെ വായു മലിനീകരണതോത് ഉയര്‍ന്ന സമയത്ത് നിരീക്ഷണ കേന്ദ്രങ്ങള്‍ പലതും പ്രവര്‍ത്തനരഹിതമായിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്.
ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെയാണ് രാജ്യതലസ്ഥാനത്തും സമീപ പ്രദേശങ്ങളിലും വായുമലിനീകരണം വീണ്ടും അതീവ ഗുരുതര അവസ്ഥയിലേക്കെത്തിയത്. പലയിടത്തും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കുകള്‍ പ്രകാരം എക്യുഐ 400ന് മുകളിലാണ് രേഖപ്പെടുത്തിയത്. നഗരത്തില്‍ കനത്ത പുകമഞ്ഞിനെ തുടര്‍ന്ന് കാഴ്ചാപരിധി ഗണ്യമായി കുറഞ്ഞു. ശ്വാസതടസ്സവും കണ്ണ് നീറ്റലും അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ പലരും നേരിടുന്നുണ്ട്.
എന്നാല്‍ സ്വകാര്യ ഏജന്‍സികളുടെ കണക്കുകള്‍ പ്രകാരം ഇന്ന് രാവിലെ ദില്ലിയിലെ വായു ഗുണനിലവാര തോത് 1000 കടന്നിട്ടുണ്ട്. ഇതോടൊപ്പം ദീപാവലി ദിവസം രാത്രിയിലെ വായുമലിനീകരണ ഡാറ്റകളില്‍ കൃത്രിമമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു.
.jpg)

