ഡല്‍ഹിയില്‍ വായു മലിനീകരണം നേരിയ തോതില്‍ കുറഞ്ഞതായി റിപ്പോര്‍ട്ട് ; ജാഗ്രത തുടരണമെന്ന് പരിസ്ഥിതി മന്ത്രി

google news
DELHI

ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും വായു മലിനീകരണം നേരിയ തോതില്‍ കുറയുന്നതായി റിപ്പോര്‍ട്ട്. വായു മലിനീകരണം കുറഞ്ഞ സാഹചര്യത്തില്‍ ഇതുവരെ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ നേരിയ ഇളവുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 

വായു നിലവാര സൂചിക മെച്ചപ്പെട്ടെങ്കിലും, ഇനിയും ജാഗ്രത തുടരണമെന്ന് ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. നിലവില്‍, രാജ്യ തലസ്ഥാനത്ത് വായു നിലവാര സൂചിക 290ന് അടുത്തേക്ക് എത്തിയിട്ടുണ്ട്. മുന്‍ ദിവസങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ നിരക്ക് ആശ്വാസകരമാണ്.

വായു നിലവാര സൂചിക കുറഞ്ഞ സാഹചര്യത്തില്‍ ഗ്രേഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാന്‍ പ്രകാരം, ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ക്ക് സര്‍ക്കാര്‍ ഇളവ് നല്‍കിയിട്ടുണ്ട്. ഇതോടെ, ഡല്‍ഹിയിലേക്ക് ട്രക്കുകള്‍ക്ക് പ്രവേശനം നല്‍കി. കഴിഞ്ഞ രണ്ടാഴ്ചക്കാലം അവധിയായിരുന്ന സ്‌കൂളുകള്‍ ഇന്ന് മുതല്‍ തുറന്നു പ്രവര്‍ത്തിക്കുന്നതാണ്. എന്നാല്‍, ഒരാഴ്ചത്തേക്ക് സ്‌കൂളുകളില്‍ അസംബ്ലി, ഔട്ട്‌ഡോര്‍ കായിക പരിപാടികള്‍ എന്നിവര്‍ നടത്തുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡല്‍ഹിയില്‍ ശൈത്യ കാലത്തിന് തുടക്കമായതോടെ നവംബര്‍ ആദ്യവാരം മുതല്‍ വായു മലിനീകരണം ഉയര്‍ന്ന നിരക്കിലായിരുന്നു. വായു നിലവാര സൂചിക അക്കാലയളവില്‍ 400ന് മുകളില്‍ എത്തിയിരുന്നു.

Tags