ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; എക്യുഐ 370 കടന്നു

Smog pollution in Delhi: Restrictions on construction activities and offices

 ദീപാവലി ആഘോഷങ്ങൾക്കു പിന്നാലെ ഡൽഹിയിലെ വായു മലിനീകരണ തോത് വീണ്ടും ഉയർന്നു. തിങ്കളാഴ്ച രാവിലെ ഒൻപത് മണിയോടെ നഗരത്തിലെ വായു ഗുണനിലവാര സൂചിക 370 രേഖപ്പെടുത്തിയതായി റിപ്പോർട്ടുകൾ. ഇത് 'വളരെ മോശം' വിഭാഗത്തിലാണ് ഉൾപ്പെടുന്നത്.

നഗരത്തിലെ ചില പ്രദേശങ്ങളിൽ എക്യുഐ 400 കടന്ന് ഗുരുതര വിഭാഗത്തിലെത്തിയതായും റിപ്പോർട്ടുകളുണ്ട്. നിയന്ത്രണങ്ങൾ ഉണ്ടായിരുന്നിട്ടും രാത്രി വൈകിയും പടക്കങ്ങൾ പൊട്ടിച്ചതാണ് മലിനീകരണം വർധിക്കാൻ കാരണമായതെന്ന് വിലയിരുത്തപ്പെടുന്നു. ഇന്ത്യാ ഗേറ്റുൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളിൽ പുകമഞ്ഞ് നിറഞ്ഞ കാഴ്ചകളും റിപ്പോർട്ട് ചെയ്തു.

വാഹനങ്ങളുടെ പുക, നിർമാണ പ്രവർത്തനങ്ങളിൽ നിന്നുള്ള പൊടി, കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നത് എന്നിവയും ശൈത്യകാലത്ത് ഡൽഹിയിലെ മലിനീകരണം വർധിപ്പിക്കുന്ന ഘടകങ്ങളാണ്. മലിനീകരണ തോത് ഉയർന്ന സാഹചര്യത്തിൽ ആരോഗ്യസംരക്ഷണത്തിനുള്ള മുൻകരുതലുകൾ പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

Tags