രാജ്യത്തെ പകുതിയോളം നഗരങ്ങളിലും വായുമലിനീകരണം അതിരൂക്ഷം

Diwali celebrations; Air pollution worsens in national capital

ഡൽഹി: ഇന്ത്യയിലെ നഗരങ്ങളിൽ 44 ശതമാനവും ദീർഘകാലമായി കടുത്ത വായുമലിനീകരണ ഭീഷണിയിലാണെന്ന് സെന്റർ ഫോർ റിസർച്ച് ഓൺ എനർജി ആൻഡ് ക്ലീൻ എയറിന്റെ (സിആർഇഎ) പുതിയ പഠനം വ്യക്തമാക്കുന്നു. പഠനവിധേയമാക്കിയ 4,041 നഗരങ്ങളിൽ 1,787 ഇടങ്ങളിലും മലിനീകരണം സ്ഥിരമാണെന്ന് കണ്ടെത്തി. എന്നാൽ, മലിനീകരണം രൂക്ഷമായ നഗരങ്ങളിൽ വെറും നാലു ശതമാനത്തിൽ മാത്രമാണ് നിലവിൽ സർക്കാർ ദേശീയ ശുദ്ധവായു പദ്ധതി (എൻസിഎപി) നടപ്പാക്കുന്നത്.

tRootC1469263">

ഉപഗ്രഹ വിവരങ്ങൾ അടിസ്ഥാനമാക്കി പിഎം 2.5 നിലവാരം പരിശോധിച്ചതിൽ, 2019 മുതൽ 2024 വരെയുള്ള കാലയളവിൽ 1,787 നഗരങ്ങൾ ദേശീയ വാർഷിക പരിധി തുടർച്ചയായി ലംഘിച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം, ഏലൂർ, കോഴിക്കോട്, കണ്ണൂർ എന്നീ പ്രദേശങ്ങൾ പഠനത്തിനായി തിരഞ്ഞെടുത്തിരുന്നുവെങ്കിലും ഇവിടെയൊന്നും സ്ഥിരമായ വായുമലിനീകരണം കണ്ടെത്താനായിട്ടില്ല എന്നത് ആശ്വാസകരമാണ്.

നിലവിലെ കണക്കുകൾ പ്രകാരം മേഘാലയയിലെ ബിർണിഹട്ട്, ഡൽഹി, ഉത്തർപ്രദേശിലെ ഗാസിയാബാദ് എന്നിവയാണ് രാജ്യത്തെ ഏറ്റവും മലിനമായ നഗരങ്ങൾ. സംസ്ഥാനാടിസ്ഥാനത്തിൽ പരിശോധിച്ചാൽ ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ മലിനമായ നഗരങ്ങളുള്ളത് (416). രാജസ്ഥാൻ (158), ഗുജറാത്ത് (152), മധ്യപ്രദേശ് (143) എന്നിവയാണ് തൊട്ടുപിന്നിലുള്ള മറ്റ് സംസ്ഥാനങ്ങൾ. നിലവിൽ 130 നഗരങ്ങളിൽ മാത്രമാണ് എൻസിഎപി പദ്ധതി നടപ്പിലാക്കുന്നത്.

Tags