മദ്യപിച്ച പൈലറ്റിനെ എയര്‍ ഇന്ത്യ സസ്‌പെന്‍ഡ് ചെയ്തു

Relief for expatriates; Air India Express resumes Gulf services

സൂറിച്ച്- ദില്ലി എയര്‍ ഇന്ത്യ വിമാനം പറത്തുന്നതിന് തൊട്ടുമുമ്പ് പൈലറ്റ് മദ്യപിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. 

മദ്യപിച്ച പൈലറ്റിനെ എയര്‍ ഇന്ത്യ സസ്‌പെന്‍ഡ് ചെയ്തു. സൂറിച്ച്- ദില്ലി എയര്‍ ഇന്ത്യ വിമാനം പറത്തുന്നതിന് തൊട്ടുമുമ്പ് പൈലറ്റ് മദ്യപിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. 

സെപ്റ്റംബര്‍ ആറിന് സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിച്ച് വിമാനത്താവളത്തിലാണ് സംഭവം. ശാരീരിക ക്ഷമത പരിശോധനയിലാണ് മദ്യപിച്ചതായി കണ്ടെത്തിയത്. തുടര്‍ന്ന് വിമാനം പുറപ്പെടുന്നത് വൈകി. അന്തിമ മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ടും അന്വേഷണവും പൂര്‍ത്തിയാകുന്ന മുറക്ക് എയര്‍ ഇന്ത്യ തുടര്‍ നടപടി സ്വീകരിക്കും.

Tags