ഇസ്രയേലിലേക്കുള്ള സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി
Updated: Apr 6, 2026, 11:01 IST
നിലവില്‍ എല്‍അല്‍, ഇസ്രാഎയർ, അർകിയ, എയർ ഹൈഫ തുടങ്ങിയ ഇസ്രയേലി വിമാനക്കമ്പനികള്‍മാത്രമാണ് കടുത്ത നിയന്ത്രണങ്ങളോടെ സർവീസ് നടത്തുന്നത്
ഡല്‍ഹി: ഇസ്രയേലിലേക്കുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവച്ചതായി എയർ ഇന്ത്യ. പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് നടപടി. ന്യൂഡല്‍ഹി-ടെല്‍ അവീവ് റൂട്ടിലെ വിമാന സർവീസുകളാണ് മേയ് 31 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ അറിയിച്ചത്.
ടെല്‍ അവീവ് റൂട്ടിലെ മിക്ക മുൻനിര വിമാനക്കമ്പനികളും സർവീസുകള്‍ നിർത്തിവച്ചിരിക്കുകയാണ്. നിലവില്‍ എല്‍അല്‍, ഇസ്രാഎയർ, അർകിയ, എയർ ഹൈഫ തുടങ്ങിയ ഇസ്രയേലി വിമാനക്കമ്പനികള്‍മാത്രമാണ് കടുത്ത നിയന്ത്രണങ്ങളോടെ സർവീസ് നടത്തുന്നത്
.jpg)


