ജിദ്ദയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ

Relief for expatriates; Air India Express resumes Gulf services

റിയാദ്, ദമാം എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ നവംബര്‍ 30 വരെ റദ്ദാക്കിയ നടപടി തുടരും.

ജിദ്ദയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകള്‍ ആണ് റദ്ദാക്കിയത്. നവംബര്‍ 24 വരെ സര്‍വീസുകള്‍ നിര്‍ത്തിവെച്ചതായി എയര്‍ ഇന്ത്യ അറിയിച്ചു. മേഖലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്താണ് നടപടി. 

റിയാദ്, ദമാം എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ നവംബര്‍ 30 വരെ റദ്ദാക്കിയ നടപടി തുടരും. കഴിഞ്ഞ ദിവസം മറ്റ് വിമാനക്കമ്പനികളും സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയിരുന്നു. നവംബര്‍ 24 വരെ യാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് റീഫണ്ട്, യാത്രാ തീയതി മാറ്റം, റീ-ഷെഡ്യൂളിങ് എന്നിവയ്ക്കുള്ള സൗകര്യം ഒരുക്കിയതായും എയര്‍ ഇന്ത്യ അറിയിച്ചു.


ഹൂത്തികളും സൗദി സഖ്യസേനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായിരിക്കുകയാണ്. റിയാദിലെ കിം അബ്ദുല്ല ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ട് ടവറിന് നേരെ ഹൂതി ആക്രമണത്തെ ലോക രാജ്യങ്ങള്‍ അപലപിച്ചു.

Tags