ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു;അന്വേഷണം ആരംഭിച്ചു

air india

ജൂൺ 22-ന് ഡൽഹിയിൽ നിന്ന് അമൃത്സറിലേക്ക് സർവീസ് നടത്തിയ AI479 വിമാനത്തിന്റെ ജീവനക്കാർ ഗോ-അറൗണ്ട് നടപടിക്കിടെ പാകിസ്താൻ വ്യോമാതിർത്തിയിൽ നേരിയ തോതിൽ പ്രവേശിച്ചു' എന്നായിരുന്നു എയർ ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചത്

അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡൽഹിയിൽ നിന്ന് അമൃത്സറിലേക്ക് സർവീസ് നടത്തിയ എയർ ഇന്ത്യയുടെ AI479 വിമാനമാണ് ജൂൺ 22-ന് നിമിഷ നേരത്തേയ്ക്ക് പാകിസ്താൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചത്.ജൂൺ 22-ന് ഡൽഹിയിൽ നിന്ന് അമൃത്സറിലേക്ക് സർവീസ് നടത്തിയ AI479 വിമാനത്തിന്റെ ജീവനക്കാർ ഗോ-അറൗണ്ട് നടപടിക്കിടെ പാകിസ്താൻ വ്യോമാതിർത്തിയിൽ നേരിയ തോതിൽ പ്രവേശിച്ചു' എന്നായിരുന്നു എയർ ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചത്

സംഭവത്തെക്കുറിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA)-നെ അറിയിച്ചിട്ടുണ്ടെന്നും ആഭ്യന്തര അന്വേഷണം ആരംഭിച്ചതായും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്  അമൃത്സർ വിമാനത്താവളത്തിൽ കനത്ത തിരക്ക് അനുഭവപ്പെട്ടതിനെ തുടർന്നാണ് ഈ സാഹചര്യം ഉണ്ടായതെന്നാണ് അധികൃതർ വിശദീകരിക്കുന്നത്. നിരവധി വിമാനങ്ങളോട് ലാൻഡിംഗിന് മുമ്പ് ആകാശത്ത് ചുറ്റിക്കറങ്ങാനുള്ള 'ഗോ-എറൗണ്ടി'ന് നിർദ്ദേശം നൽകിയിരുന്നു. ഇതിനിടെ AI479 വിമാനവും ലാൻഡിംഗ് ശ്രമം ഉപേക്ഷിച്ച് സുരക്ഷാ നടപടിയുടെ ഭാഗമായി ഗോ-അറൗണ്ട് നടത്തുകയായിരുന്നു. ഇതിനിടെയായിരുന്നു വിമാനം ഏതാനും മിനിറ്റ് പാകിസ്താൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചത്. തുടർന്ന് ഉടൻ തന്നെ ഇന്ത്യൻ വ്യോമാതിർത്തിയിലേക്ക് തിരിച്ചെത്തിയതായി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

 

Tags