ആകാശച്ചുഴിയിൽപ്പെട്ട് എയർ ഇന്ത്യ വിമാനം, 12 യാത്രക്കാര്‍ക്ക് പരിക്ക്

AIR INDIA

പരിക്കേറ്റവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട് അധികൃതരുമായി പൂർണമായി സഹകരിക്കുന്നുമുണ്ടെന്നും എയർ ഇന്ത്യ അറിയിച്ചു

ന്യൂഡല്‍ഹി: മോശം കാലാവസ്ഥയില്‍ അകപ്പെട്ട് എയര്‍ ഇന്ത്യ വിമാനം. ആകാശച്ചുഴിയില്‍ പെട്ടാണ് എയര്‍ ഇന്ത്യ വിമാനത്തിന് അപകടമുണ്ടായത്. സംഭവത്തില്‍ വിമാനത്തിലെ ഒരു ക്രൂ അംഗത്തിനും 12 യാത്രക്കാര്‍ക്കും നിസാര പരിക്കേറ്റു.

പരിക്കേറ്റവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട് അധികൃതരുമായി പൂർണമായി സഹകരിക്കുന്നുമുണ്ടെന്നും എയർ ഇന്ത്യ അറിയിച്ചു   ഫൂക്കറ്റ് - ഡല്‍ഹി എയര്‍ ഇന്ത്യ AI 2379 വിമാനമാണ് മോശം കാലാവസ്ഥയില്‍ പ്രതിസന്ധിയിലായത്. രാവിലെ 11 മണിയോടെ വിമാനം ഡല്‍ഹിയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു.

സംഭവത്തില്‍ ഡിജിസിഎ സമഗ്രമായ അന്വേഷണം ആരംഭിച്ചു. വിമാനത്തിന്റെ ഉള്‍വശത്ത് ചില ഭാഗങ്ങളില്‍ കേടുപാടുകളും ഉണ്ടായിട്ടുണ്ട്. 134 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. 

Tags