ഹൂതി ആക്രമണ ഭീഷണി: റിയാദിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും
Updated: Oct 9, 2026, 11:29 IST
എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ എന്നീ കമ്പനികളാണ് ഒക്ടോബര്‍ 10 വരെ റിയാദിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കിയതായി അറിയിച്ചത്.
ന്യൂഡല്‍ഹി: സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ ഹൂതി വിമതരുടെ ആക്രമണ ഭീഷണിയെത്തുടര്‍ന്ന് റിയാദിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ച് ഇന്ത്യന്‍ വിമാനക്കമ്പനികള്‍.
എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ എന്നീ കമ്പനികളാണ് ഒക്ടോബര്‍ 10 വരെ റിയാദിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കിയതായി അറിയിച്ചത്. മേഖലയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്താണ് നടപടിയെന്ന് കമ്പനികള്‍ വ്യക്തമാക്കി.നെടുമ്പാശേരിയില്‍ നിന്നുള്ള രണ്ട് സര്‍വീസുകളും റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നുണ്ട്.
. യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക പൂര്‍ണമായി തിരികെ നല്‍കുമെന്നും അല്ലെങ്കില്‍ മറ്റ് തീയതികളിലേക്ക് സൗജന്യമായി ടിക്കറ്റ് മാറ്റി നല്‍കുമെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വക്താവ് അറിയിച്ചു.
.jpg)


