ബെംഗളൂരുവില്‍നിന്ന് ദില്ലിയിലേക്ക് വന്ന എയര്‍ ഇന്ത്യ വിമാനത്തിന്റെ എന്‍ജിനില്‍ അഗ്‌നിബാധ ; വന്‍ ദുരന്തം ഒഴിവായി
എല്ലാ യാത്രക്കാരും സുരക്ഷിതരെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി.
ബെംഗളൂരുവില്‍നിന്ന് ദില്ലിയിലേക്ക് വന്ന എയര്‍ ഇന്ത്യ വിമാനത്തിന്റെ എന്‍ജിനില്‍ അഗ്‌നിബാധ.വിമാനം ദില്ലിയില്‍ സുരക്ഷിതമായി ഇറക്കിയതിനാല്‍ ഒഴിവായത് വന്‍ അപകടം. എല്ലാ യാത്രക്കാരും സുരക്ഷിതരെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി.
അഗ്‌നിബാധയ്ക്ക് പിന്നാലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പൂര്‍ണ്ണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വ്യാഴാഴ്ച രാത്രി 9.30 ഓടെ വിമാനം സുരക്ഷിതമായി നിലത്തിറക്കിയത്. എയര്‍ബസ് എ320 ശ്രേണിയില്‍പ്പെട്ട എഐ 2802 എന്ന വിമാനമാണ് ദില്ലി വിമാനത്താവളത്തിലെ റണ്‍വേ 29ആറില്‍ ലാന്‍ഡ് ചെയ്തത്. തുടര്‍ന്ന് വിമാനം റണ്‍വേയില്‍ നിന്ന് മാറ്റി . ഈ വിമാനത്തില്‍ 171 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഈ സംഭവത്തെത്തുടര്‍ന്ന് തടസ്സപ്പെട്ട റണ്‍വേയിലെ പ്രവര്‍ത്തനങ്ങള്‍ രാത്രി 10.18 ഓടെയാണ് പുനരാരംഭിച്ചത്.
.jpg)

