ഡൽഹിയിൽ എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി

Air India flight

 ഡൽഹിയിലേക്ക് യാത്ര തിരിച്ച എയർ ഇന്ത്യ വിമാനം എഞ്ചിനിൽ തീപിടിച്ചെന്ന സംശയത്തെ തുടർന്ന് അടിയന്തരമായി നിലത്തിറക്കി. ബെംഗളൂരുവിൽ നിന്ന് ഡൽഹിയിലേക്ക് സർവീസ് നടത്തിയ എയർ ഇന്ത്യയുടെ AI2802 എ320 (A320) വിമാനമാണ് സുരക്ഷിതമായി അടിയന്തര ലാൻഡിങ് നടത്തിയത്.

ഇന്നലെ രാത്രി 9:30-ഓടെയാണ് സംഭവം. ഡൽഹിയിൽ ലാൻഡ് ചെയ്യാൻ തയ്യാറെടുക്കുന്നതിനിടെ, കോക്ക്പിറ്റിലെ മുന്നറിയിപ്പ് സംവിധാനത്തിൽ ഒരു എഞ്ചിനിൽ തീപിടിച്ചതായി സൂചന ലഭിക്കുകയായിരുന്നു. ഉടൻ തന്നെ പൈലറ്റുമാർ വിമാനം അടിയന്തരമായി നിലത്തിറക്കാൻ തീരുമാനിക്കുകയായിരുന്നു.

വിമാനത്തിൽ ഉണ്ടായിരുന്ന 160-ലധികം യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും ആർക്കും പരിക്കുകളില്ലെന്നും എയർ ഇന്ത്യ അധികൃതർ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. എഞ്ചിനിൽ യഥാർത്ഥത്തിൽ തീപിടുത്തം ഉണ്ടായിരുന്നോ എന്ന് ഉറപ്പാക്കാൻ സാങ്കേതിക പരിശോധനകൾ പുരോഗമിക്കുകയാണ്.

Tags