എയർഫോഴ്‌സിൽ സ്വപ്‌ന ജോലി നേടാം; 284 ഒഴിവുകൾ


ഇന്ത്യൻ എയർഫോഴ്‌സിൽ ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. ഇന്ത്യൻ വായുസേന ഈ വർഷത്തെ എയർഫോഴ്‌സ് കോമൺ അഡ്മിഷൻ ടെസ്റ്റിന് അപേക്ഷ വിളിച്ചു. ആകെ 284 ഒഴിവുകളിലേക്കാണ് AFCAT അഡ്മിഷൻ നടക്കുക. താൽപര്യമുള്ളവർ ജൂലൈ 1 ന് മുൻപായി അപേക്ഷ നൽകണം.
തസ്തിക & ഒഴിവ്
ഇന്ത്യൻ എയർഫോഴ്‌സിൽ AFCAT റിക്രൂട്ട്‌മെന്റ്. ആകെ 284 ഒഴിവുകൾ.
tRootC1469263">ഫ്‌ളൈയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്‌നിക്കൽ), ഗ്രൗണ്ട് ഡ്യൂട്ടി (നോൺ ടെക്‌നിക്കൽ), എൻസിസി സ്‌പെഷ്യൽ എൻട്രി സ്‌കീമുകളിലാണ് അവസരം.
ഫ്‌ളൈയിങ് = 3 ഒഴിവ്
ഗ്രൗണ്ട് ഡ്യൂട്ടി ടെക്‌നിക്കൽ = 156 ഒഴിവ്
ഗ്രൗണ്ട് ഡ്യൂട്ടി നോൺ ടെക്‌നിക്കൽ = 125
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 56,100 രൂപമുതൽ 17,7500 രൂപവരെ ശമ്പളമായി ലഭിക്കും.

പ്രായപരിധി
AFCAT Entry (ഫ്‌ളൈയിങ്) = 20 മുതൽ 24 വയസ് വരെ.
AFCAT Entry ഗ്രൗണ്ട് ഡ്യൂട്ടി (ടെക്‌നിക്കൽ) = 20 മുതൽ 26 വയസ് വരെ.
AFCAT Entry ഗ്രൗണ്ട് ഡ്യൂട്ടി (നോൺ ടെക്‌നിക്കൽ) = 20 മുതൽ 26 വയസ് വരെ.
സംവരണ കാറ്റഗറിയിൽ ഉൾപ്പെട്ടവർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
യോഗ്യത
AFCAT Entry (Flying)
50 ശതമാനം മാർക്കോടെ പ്ലസ്ടു (ഗണിതം, ഫിസിക്‌സ്) പഠിച്ചിരിക്കണംം. 60 ശതമാനം മാർക്കോടെ ഡിഗ്രി.
AFCAT Entry Ground Duty (Technical)
എയറനോട്ടിക്കൽ എഞ്ചിനീയറിങ് (ഇലക്ട്രോണിക്‌സ്), ഫിസിക്‌സ്, മാത്തമാറ്റിക്‌സ് എന്നിവയിൽ പ്ലസ് ടു ലെവലിൽ കുറഞ്ഞത് 50 ശതമാനം മാർക്കും, കുറഞ്ഞത് നാല് വർഷത്തെ ഡിഗ്രിയും.
AFCAT Entry ഗ്രൗണ്ട് ഡ്യൂട്ടി (നോൺ ടെക്‌നിക്കൽ)
പ്ലസ് ടു, 60 ശതമാനം മാർക്കോടെ പിജി.
അപേക്ഷ
താൽപര്യമുള്ള ഉദ്യോഗാർഥികൾ ഇന്ത്യൻ എയർഫോഴ്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് ജൂലൈ 1ന് മുൻപായി അപേക്ഷ നൽകണം. വിശദമായ നോട്ടിഫിക്കേഷനും, പ്രോസ്‌പെടക്ടസും ചുവടെ നൽകുന്നു. അത് വായിച്ച് സംശയങ്ങൾ തീർക്കാം.
500 രൂപയാണ് അപേക്ഷ ഫീസ്. ഓൺലൈനായി പണമടയ്ക്കണം.