ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട 'എഐ ഗേൾഫ്രണ്ട്' നഗ്ന വിഡിയോ പകർത്തി ; 22കാരനായ സോഫ്റ്റ്‌വെയർ എഞ്ചിനീയർക്ക് നഷ്ടമായത് ഒന്നര ലക്ഷം രൂപ

aigirlfriend

 ബംഗളൂരു: ഡേറ്റിംഗ് ആപ്പുകളിലൂടെ പരിചയപ്പെട്ട 'എഐ ഗേൾഫ്രണ്ട്' ബ്ലാക് മെയിൽ ചെയ്ത് ഒന്നരലക്ഷം രൂപ തട്ടിയെടുത്തതായി യുവാവിൻറെ പരാതി. ബംഗളൂരുവിലെ 22കാരനായ സോഫ്റ്റ്‌വെയർ എഞ്ചിനീയറാണ് തട്ടിപ്പിന് ഇരയായത്.

ജനുവരി 5 നാണ് ഹാപ്പൻ എന്ന ഡേറ്റിംഗ് ആപ്പിൽ ഇഷാനി എന്ന് സ്വയം പരിചയപ്പെടുത്തിയ സ്ത്രീയുമായി താൻ സംസാരിച്ചതെന്ന് യുവാവ് പറയുന്നു. ഇരുവരും തമ്മിൽ സന്ദേശങ്ങൾ കൈമാറുകയും ചില വ്യക്തി വിവരങ്ങൾ പങ്കുവെക്കുകയും ചെയ്തു. പിന്നീട് ഇവരുടെ സംഭാഷണം വാട്ട്സാപ്പ് മുഖേനയായി.

tRootC1469263">

സ്ത്രീയുടെ നമ്പറിൽ നിന്ന് വിഡിയോ കോൾ യുവാവിന് വരികയും ചെയ്തു. വിഡിയോ കോളിനിടയിൽ യുവാവിൻറെ നഗ്ന ചിത്രങ്ങളും തട്ടിപ്പുകാർ പകർത്തുകയും ചെയ്തു. ഫോൺ സംഭാഷണം അവസാനിച്ചതിന് പിന്നാലെ യുവാവിന് ഭീഷണി സന്ദേശം ലഭിച്ചു.പണം തന്നില്ലെങ്കിൽ നഗ്ന ചിത്രങ്ങൾ യുവാവിൻറെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും അയയ്ക്കുമെന്നായിരുന്നു ഭീഷണി. ആദ്യം യുവാവ് അത് അവഗണിച്ചെങ്കിലും പിന്നീട് തുടർച്ചയായി ഫോൺകോളുകളുടെയും സന്ദേശങ്ങളും ലഭിക്കുകയും ചെയ്തു.

Tags