ദി കേരള സ്‌റ്റോറി കണ്ട ശേഷം വഴക്കിട്ടു പിരിഞ്ഞു ; യുവാവിനെതിരെ പീഡന പരാതി നല്‍കി യുവതി

google news
Kerala Story Movie

കാമുകിയെ ബലാത്സംഗം ചെയ്തതിനും മതം മാറാന്‍ സമ്മര്‍ദ്ദം ചെലുത്തിയതിനും 23 കാരനായ യുവാവിനെ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്ന് അറസ്റ്റ് ചെയ്തതായി പൊലീസ് 
ഈയടുത്ത് പുറത്തിറങ്ങിയ 'ദി കേരള സ്റ്റോറി' എന്ന സിനിമ കണ്ടതിന് ശേഷം യുവാവും യുവതിയും വഴക്കിട്ടതെന്നും പിന്നീടാണ് യുവതി പരാതിയുമായി സമീപിച്ചതെന്നും പൊലീസ് പറഞ്ഞു. നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുന്ന നിയമ പ്രകാരമാണ് അറസ്റ്റ് ചെയ്തതെന്ന് ഖജ്‌രാന പൊലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് ദിനേശ് വര്‍മ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.

അടുപ്പമായ ശേഷം പരാതിക്കാരി ഇയാളോടൊപ്പം താമസിക്കുകയായിരുന്നു. എന്നാല്‍ യുവാവ് മതം മാറാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും മാനസികമായി പീഡിപ്പിക്കുകയുമായിരുന്നുവെന്ന് യുവതി ആരോപിച്ചു. താനും യുവാവും അടുത്തിടെ 'ദി കേരള സ്റ്റോറി' കാണാന്‍ പോയിരുന്നുവെന്ന് യുവതി പറഞ്ഞു. സിനിമ കണ്ടതിന് ശേഷം ഇരുവരും വഴക്കിടുകയും കാമുകന്‍ തന്നെ ആക്രമിച്ച ശേഷം ഉപേക്ഷിച്ചുവെന്നും യുവതി പരാതിയില്‍ പറയുന്നു. തുടര്‍ന്ന് മെയ് 19 ന് പൊലീസിനെ സമീപിക്കുകയും പരാതി നല്‍കുകയും ചെയ്തു.

12ാം ക്ലാസ് വരെ പഠിച്ച യുവാവ് തൊഴില്‍ രഹിതനാണെന്നും യുവതി ഉന്നത വിദ്യാഭ്യാസം നേടി സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയുമാണ്.  നാല് വര്‍ഷം മുമ്പ് ഒരു കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുമ്പോഴാണ് ഇരുവരും അടുപ്പത്തിലാകുന്നത്. യുവാവിനെതിരെയുയര്‍ന്ന എല്ലാ ആരോപണങ്ങളും വിശദമായി പരിശോധിച്ചുവരികയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

Tags