സിബിഎസ്ഇ പ്ലസ്ടു പരീക്ഷാ ഫലത്തിലെ പിഴവ് കേന്ദ്രമന്ത്രി സമ്മതിച്ചതോടെ ഗ്രേസ് മാര്‍ക്ക് ആവശ്യവുമായി വിദ്യാര്‍ത്ഥികള്‍

cbse exam

തെലങ്കാന, കര്‍ണാടക സര്‍ക്കാരുകള്‍ക്ക് കമ്പനിയുമായി കരാറുണ്ട്. വിവാദ കമ്പനിയെങ്കില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ എന്തിന് കരാര്‍ നല്‍കിയെന്നും അദ്ദേഹം ചോദിച്ചു.

സിബിഎസ്ഇ പ്ലസ്ടു പരീക്ഷാ ഫലത്തിലെ പിഴവ് കേന്ദ്രമന്ത്രി സമ്മതിച്ചതോടെ ഗ്രേസ് മാര്‍ക്ക് ആവശ്യവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്ത്. ബോര്‍ഡിന്റെ പിഴവുകൊണ്ടാണ് മാര്‍ക്ക് നഷ്ടമായതെന്നും ഇത് നികത്താന്‍ പുനര്‍ മൂല്യനിര്‍ണയത്തില്‍ ഗ്രേസ് മാര്‍ക്ക് നല്‍കണമെന്നുമാണ് വിദ്യാര്‍ഥികളുടെ ആവശ്യം. ഒ എസ് എം മൂല്യനിര്‍ണ രീതിക്ക് കരാര്‍ നല്‍കിയ കോയെംപ്റ്റ് സ്ഥാപനത്തിനെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. എന്നാല്‍, രാഹുല്‍ഗാന്ധിയുടെ ആരോപണത്തില്‍ കഴമ്പില്ലെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു പ്രതികരിച്ചു. തെലങ്കാന, കര്‍ണാടക സര്‍ക്കാരുകള്‍ക്ക് കമ്പനിയുമായി കരാറുണ്ട്. വിവാദ കമ്പനിയെങ്കില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ എന്തിന് കരാര്‍ നല്‍കിയെന്നും അദ്ദേഹം ചോദിച്ചു.

സിബിഎസ്ഇ പുനര്‍ മൂല്യനിര്‍ണയ തകരാറില്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രംഗത്തെത്തിയിരുന്നു. പ്രതിസന്ധി പരിഹരിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുത്തല്‍ നടപടികള്‍ ഉണ്ടാകുമെന്നു മന്ത്രി പറഞ്ഞു. വിദ്യാര്‍ഥികളുടെ ഉത്തര കടലാസ്സുകള്‍ സുരക്ഷിതമാണെന്നും ഒഎസ്എം സംവിധാനത്തില്‍ വീഴ്ച പറ്റിയെന്നും ഒഎസ്എം സംവിധാനം സിബിഎസ്ഇ നടപ്പിലാക്കുന്നത് ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഒഎസ്എമ്മില്‍ പൊരുത്തക്കേടുകള്‍ ഉണ്ടായി. വിദ്യാര്‍ഥികളുടെ ആശങ്ക പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.

Tags