ബ്രിജ് ഭൂഷന്‍ സിംഗിനെ അറസ്റ്റ് ചെയ്യണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണയേറുന്നു

റസലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അധ്യക്ഷന്‍ ബ്രിജ് ഭൂഷന്‍ ശരണ്‍ സിംഗിനെ അറസ്റ്റ് ചെയ്യണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണ ഏറുന്നു. പഞ്ചാബില്‍ നിന്നുള്ള നൂറിലേറെ കിസാന്‍ സഭ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം ജന്തര്‍ മന്ദിറില്‍ എത്തി.
ഉത്തര്‍പ്രദേശില്‍ നിന്നുള്ള കൂടുതല്‍ ഭാരതീയ കിസാന്‍ യൂണിയന്‍ പ്രവര്‍ത്തകര്‍ ഇന്ന് എത്തും. മെയ് 28ന് പാര്‍ലമെന്റിന്റെ ഉദ്ഘാടന ദിവസം പ്രഖ്യാപിച്ച വനിതാ മഹാ പഞ്ചായത്തിലേക്ക് രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും ഉള്ള സ്ത്രീകളെ പങ്കെടുപ്പിക്കാനുള്ള പ്രചരണം തുടരുകയാണ്.
അതേസമയം ബ്രിജ് ഭൂഷന്റെ വെല്ലുവിളി ഏറ്റെടുത്ത ഗുസ്തി താരങ്ങള്‍ നുണ പരിശോധനക്ക് തയ്യാറാണെന്ന് അറിയിച്ചു. നുണ പരിശോധനയ്ക്ക് തയ്യാറാണെന്ന് നേരത്തെ തന്നെ തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും, സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ വേണം പരിശോധന നടത്താന്‍ എന്നും താരങ്ങള്‍ പ്രതികരിച്ചു.