രാജസ്ഥാനിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയ വന്‍ വിജയത്തിന് പിന്നാലെ വീണ്ടും മുഖ്യമന്ത്രിയാകുന്നതിനെ കുറിച്ച് സൂചന നല്കി അശോക് ഗെലോട്ട്
നാലാമതൊരു തവണ കൂടി മുഖ്യമന്ത്രിയാകാന്‍ തനിക്ക് ആഗ്രഹമില്ലെങ്കിലും, പാര്‍ട്ടിയുടെ താല്‍പ്പര്യാര്‍ത്ഥം ഹൈക്കമാന്‍ഡ് തീരുമാനിക്കുകയാണെങ്കില്‍ പദവി ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി.
രാജസ്ഥാനിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയ വന്‍ വിജയത്തിന് പിന്നാലെ, മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള തന്റെ തിരിച്ചുവരവിനെക്കുറിച്ച് സൂചന നല്കി മുന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് രംഗത്തെത്തി. നാലാമതൊരു തവണ കൂടി മുഖ്യമന്ത്രിയാകാന്‍ തനിക്ക് ആഗ്രഹമില്ലെങ്കിലും, പാര്‍ട്ടിയുടെ താല്‍പ്പര്യാര്‍ത്ഥം ഹൈക്കമാന്‍ഡ് തീരുമാനിക്കുകയാണെങ്കില്‍ പദവി ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി.
2028 അവസാനത്തോടെയാണ് രാജസ്ഥാനില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തിലാണ് ഗെലോട്ട് തന്റെ നിലപാട് വ്യക്തമാക്കിയത്. കോണ്‍ഗ്രസ് നേതൃത്വം തനിക്ക് നല്കിയ പദവികള്‍ എണ്ണിപ്പറഞ്ഞായിരുന്നു പ്രതികരണം.
മുന്‍പ് മൂന്ന് തവണ സംസ്ഥാന മുഖ്യമന്ത്രിയായ ഗെലോട്ട്, പദവികള്‍ ലഭിച്ചാലും ഇല്ലെങ്കിലും തനിക്ക് പരാതിയില്ലെന്നും പറഞ്ഞു. സോണിയാ ജി എനിക്ക് ഒരുപാട് ചുമതലകള്‍ നല്‍കിയിട്ടുണ്ട്. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായപ്പോള് ഞാന്‍ വീണ്ടും മുഖ്യമന്ത്രിയായി. മൂന്ന് തവണ ഞാന്‍ മുഖ്യമന്ത്രിയായിട്ടുണ്ട്. ഇന്ദിരാഗാന്ധിയുടെ കാലത്ത് കേന്ദ്ര സഹമന്ത്രിയായും, രാജീവ് ഗാന്ധിയുടെ കാലത്തും കേന്ദ്ര സര്‍ക്കാരില്‍ പ്രവര്‍ത്തിച്ചു, നരസിംഹറാവു പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ടെക്സ്റ്റൈല്‍സ് മന്ത്രിയായും പ്രവര്‍ത്തിച്ചു. രണ്ടുതവണ എ.ഐ.സി.സിയിലും മൂന്ന് തവണ പി.സി.സി അധ്യക്ഷനായും പ്രവര്‍ത്തിച്ചു. മൂന്ന് തവണ മുഖ്യമന്ത്രിയാകുന്നത് തന്നെ വലിയ കാര്യമല്ലേ? നാലാം തവണയും ഗെലോട്ട് സര്‍ക്കാര്‍ എന്ന മുദ്രാവാക്യങ്ങള്‍ ഉയരുമ്പോള്‍ അത് നിര്‍ത്താന്‍ ആവശ്യപ്പെടാറുണ്ട്. എങ്കിലും, പാര്‍ട്ടിക്ക് വേണ്ടി താന്‍ മുഖ്യമന്ത്രിയാകേണ്ടത് അനിവാര്യമാണെന്ന് തോന്നുകയും ഹൈക്കമാന്‍ഡ് അനുകൂലമായ തീരുമാനമെടുക്കുകയും ചെയ്താല്‍ താന്‍ അതിന് തയ്യാറാണ്. സമയമാകുമ്പോള്‍ പാര്‍ട്ടിയുടെ താല്‍പ്പര്യവും ജനങ്ങളുടെ ആഗ്രഹവും എന്താണെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
.jpg)

