എഴു വര്‍ഷത്തെ പ്രണയ ശേഷം കഴിഞ്ഞ മാസം വിവാഹം ; വാഹനാപകടത്തില്‍ കരസേന മേജര്‍ക്ക് ദാരുണാന്ത്യം

major

വിവാഹം കഴിഞ്ഞ് ഒരു മാസം മാത്രമുള്ളപ്പോഴാണ് ദാരുണാപകടം സംഭവിച്ചത്.

രാജസ്ഥാനിലെ ജയ്‌സാല്‍മീര്‍ മിലിട്ടറി സ്റ്റേഷന് സമീപം വാഹനാപകടത്തില്‍ കരസേനാ മേജര്‍ കൊല്ലപ്പെട്ടു. മധ്യപ്രദേശ് ഇന്ദോര്‍ സ്വദേശിയായ മേജര്‍ ഹംസ ആരിഫ് (30) ആണ് മരിച്ചത്. വിവാഹം കഴിഞ്ഞ് ഒരു മാസം മാത്രമുള്ളപ്പോഴാണ് ദാരുണാപകടം സംഭവിച്ചത്. അപകടത്തില്‍ ഒപ്പമുണ്ടായിരുന്ന ലഫ്റ്റനന്റ് റാങ്കിലുള്ള രണ്ട് സൈനിക ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ 12.30 ഓടെയാണ് അപകടം സംഭവിച്ചത്. മേജര്‍ ഹംസയും സഹപ്രവര്‍ത്തകരും സഞ്ചരിച്ച ടാറ്റ സഫാരി കാര്‍ ഒട്ടകത്തെ ഇടിച്ച് പലതവണയായി മറിയുകയായിരുന്നു. അപകടം നടന്ന ഉടന്‍ ഹംസയെ സമീപത്തെ മിലിട്ടറി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചിരുന്നു.


ഏഴ് വര്‍ഷത്തെ പ്രണയത്തിന് ശേഷം കഴിഞ്ഞ മാസമാണ് ഹംസയുടെ വിവാഹം കഴിഞ്ഞത്. ഡിസംബറില്‍ ഇന്‍ഡോറില്‍ വെച്ച് വലിയ രീതിയില്‍ വിവാഹസത്ക്കാരം നടത്താന്‍ പദ്ധതിയിട്ടിരിക്കുവേയാണ് ദുരന്തം സംഭവിച്ചത്. ജയ്സാല്‍മീര്‍ നഗരത്തില്‍ നിന്ന് ഏകദേശം 8 കിലോമീറ്റര്‍ അകലെ ആര്‍മി ഏരിയയ്ക്കുള്ളിലെ റോഡിലാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ അഞ്ച് തവണ തലകീഴായി മറിഞ്ഞ വാഹനം നൂറ് മീറ്ററോളം ദൂരേക്ക് തെറിച്ചുപോയി. ഒട്ടകം സംഭവസ്ഥലത്തുതന്നെ ചത്തു. അപകടവിവരമറിഞ്ഞ് ഓടിയെത്തിയ സൈനികരാണ് തകര്‍ന്ന വാഹനത്തില്‍ കുടുങ്ങിയ ഉദ്യോഗസ്ഥരെ പുറത്തെടുത്ത് മിലിട്ടറി ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ചികിത്സയിലിരിക്കെ മേജര്‍ ഹംസ ആരിഫ് മരണപ്പെടുകയായിരുന്നു. ലഫ്റ്റനന്റ് അഭിനവ് റാത്തോഡ്, ലഫ്റ്റനന്റ് ആയുഷ്മാന്‍ ഗുസൈന്‍ എന്നിവരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്.
അപകടത്തില്‍പ്പെട്ട വാഹനം ഓടിച്ചിരുന്നത് മേജര്‍ ഹംസയായിരുന്നു.

Tags