സര്‍ക്കാര്‍ ജോലി ലഭിച്ചതോടെ യുവാവ് പ്രണയത്തില്‍ നിന്ന് പിന്മാറി ; 27 കാരി യുവതി ആത്മഹത്യ ചെയ്തു
Jan 14, 2026, 12:39 IST
സ്ത്രീധനം വാങ്ങി വിവാഹം ചെയ്യാനാണ് ഇയാള്‍ പ്രണയ ബന്ധം ഉപേക്ഷിച്ചതെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു.
സര്‍ക്കാര്‍ ജോലി ലഭിച്ചതോടെ പ്രണയത്തില്‍ നിന്ന് കാമുകന്‍ പിന്മാറി. ഇതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. തെലങ്കാനയിലെ വികാരാബാദ് ജില്ലയിലാണ് സംഭവം. സ്വകാര്യ സ്‌കൂള്‍ അധ്യാപികയായ കൊമ്മാനി സീതാരാമ അടുത്ത ഗ്രാമത്തിലെ യുവാവുമായി ഏറെ നാളായി പ്രണയത്തിലായിരുന്നു. അടുത്തിടെ യുവാവിന് സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപകനായി ജോലി ലഭിച്ചു.ഇതോടെ പ്രണയത്തില്‍ നിന്ന് പിന്മാറി.
tRootC1469263">
സ്ത്രീധനം വാങ്ങി വിവാഹം ചെയ്യാനാണ് ഇയാള്‍ പ്രണയ ബന്ധം ഉപേക്ഷിച്ചതെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു.ആത്മഹത്യയ്ക്ക് മുമ്പ് കാമുകന്റെ വീട്ടിലെത്തി യുവതി സംസാരിച്ചതായും റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.
.jpg)


